Skip to main content

Posts

Showing posts from 2018

Aquaman Malayalam Review | Unni Vlogs

Ente Ummante Peru Teaser Reaction | Tovino | Saipriya | Urvashi | Jose S...

Autorsha Malayalam Movie Review | Anusree | Sujith Vasudev | Tiny Tom

How to Sync(Match) Audio & Video on Mobile | Malayalam Tech | Tutorial |...

Seethakaathi Movie Trailer Decoding | Vijay Sethupathi | Balaji Tharanee...

Joseph Malayalam Movie Review | Joju George |Athmiya| Padmakumar | Dilee...

Autosha Malayalam Movie Trailer Decoding | Sujith Vasudev | Anusree | Ti...

Joseph Malayalam Movie Review | Latest Malayalam Movie Review

Zero Trailer Breakdown | 5 Reasons to Watch ZERO in Theatres | Malayalam...

2.0 Trailer Reaction | Trailer Breakdown | Malayalam | Rajanikanth | Sha...

Drama Malayalam Movie Review | MOHANLAL | RANJITH | ASHA SARATH

Pariyerum Perumal Movie Review Malayalam | Kathir, Anandhi | Santhosh Na...

Kayamkulam Kochunni Malayalam Movie Review | Movie Experience

96 Movie Review | Malayalam Review | Vijay Sethupathi, Trisha | C.Prem K...

അച്ഛന് സ്ഥലം മാറ്റം കിട്ടുമ്പോ കിട്ടുമ്പോ ഞങ്ങള് നാല് മക്കളെയും ഭാര്യേം കൂട്ടിയില്ലെങ്കിൽ വല്ല്യ സമാധാനക്കേടാണ്... അക്കാലത്ത് നല്ല വീട് കിട്ടിയാൽ ഭാഗ്യം എന്നാണവസ്ഥ... ഇനി കിട്ടിയാലും ഇല്ലെങ്കിലും കുരുത്തക്കേടിന് കൈയ്യും കാലും വെച്ച നമുക്കെന്താ..!!! അന്നൊക്കെ ഒരു മുറിയുള്ള വീടുകളിൽ കഴിയുമ്പോ രണ്ടു ഡബിൾ കോട്ട്‌ കട്ടിൽ അടുപ്പിച്ചിട്ടാണ് അച്ഛനും അമ്മേം പിള്ളേരും ഉറങ്ങുക. ഇപ്പോഴും ഇഷ്ടം ആ അറ്റത്തെ മൂലയ ാണ്. ലോകത്തിലെ ഏറ്റവും സേഫ് ആയ ഇടം. ഭൂതപ്രേതങ്ങൾ രാത്രി രക്തം കുടിക്കാൻ വരുമ്പോ ആദ്യം അറ്റത്ത് കിടക്കുന്നവരെ തട്ടി കഴിഞ്ഞല്ലേ നമ്മുടെ അടുത്തെത്തുള്ളു. അപ്പോഴേക്കും വിശപ്പടങ്ങി തിരികെ പോയാൽ നമ്മള് സേഫ്. അതിലും വലിയ ഒരു കാര്യമുണ്ട്. മൂന്ന് ഈർക്കിലി ഒന്നിച്ച് ചേർത്ത് അറ്റം വളച്ച് വൃത്താകൃതിയിൽ വെച്ച് ചൂട് വെള്ളത്തിൽ മുക്കിയാണ് അമ്മയുടെ പ്രഹരങ്ങൾ നടക്കപ്പെടുക. പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എനിക്ക് ഞാൻ തന്നെ വിഷം കൊടുത്ത് തട്ടിക്കളഞ്ഞേനെ... അത്രയും കുരുത്തം കെട്ട വിത്ത്. അങ്ങനെ അമ്മ തല്ലാൻ വരുമ്പോ ഒരു ഒട്ടമുണ്ട്. വീടിനകത്തും, വീടിന് ചുറ്റും ഒക്കെ. ചിലപ്പോ അമ

Adobe Premiere 2018 | Fly like Superman | Editing Technique| 2 minute Te...

How to Make Double Role Character Videos | 2 Minute Technique | Malayala...

ഇതൊരു ശ്രമമാണ്. നമ്മൾ സിനിമയിലും സീരിയലിലും ഷോർട്ഫിലിമുകളിലും മറ്റും കണ്ട് അത്ഭുതപ്പെട്ട ചില രംഗങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്തത് അല്ലെങ്കിൽ എഡിറ്റ് ചെയ്തത് എന്ന് പരമാവധി സാധാരണക്കാരന് മനസിലാവുന്ന വിധത്തിൽ അവതരിപ്പിക്കാൻ ഉള്ള ശ്രമം. പൂർണ്ണത ഒന്നും അവകാശപ്പെടാനില്ല. ലക്ഷങ്ങളും കോടികളും നൂറുകണക്കിന് ആളുകളുടെ അദ്ധ്വാനവുമാണ് നമ്മൾ കാണുന്ന ഓരോ ഫ്രേമും. ഇതൊരു ഡെമോൺസ്‌ട്രേഷൻ മാത്രമാണ്. വളരെ പരിമിതമായ സൗകര്യത്തിൽ ഒരുക്കുന്നവ. കൂടുതൽ വീഡിയോസിനും ടെക്നിക്കുകൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.ഒപ്പം ഇഷ്ടമാകുന്ന വീഡിയോസ് സുഹൃത്തുക്കളുമായി പങ്കുവെക്കൂ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ... അങ്ങനെ വിളിക്കാൻ മാത്രം പരിചയമോ ബന്ധമോ, എന്തിനു നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷെ നിങ്ങളുടെ വയലിൻ കേട്ട് വളർന്ന കേരളത്തിലെ മറ്റേതൊരാളും വിളിക്കുന്ന പോലെ എനിക്കും അവകാശമുണ്ട്. "എൻ നെഞ്ചിലേ" എന്ന് തുടങ്ങുന്ന പാട്ടും "നോ നോ ടെൻഷൻ" എന്ന പാട്ടുമൊക്കെയാണ് ഈ ചേട്ടൻ കൊള്ളാമല്ലോ എന്നാദ്യം തോന്നിപ്പിച്ചത്. പിന്നെ ഏതെക്കെയോ സ്റ്റേജ് ഷോകളിൽ നിങ്ങളെങ്ങനെ ഒറ്റയാനെ  പോലെ കാണികളെ കയ്യിലെടുത്തമ്മാനമാടുമ്പോ കൊതിച്ചിട്ടുണ്ട്... ആദ്യമായി ജോലിക്ക് ഇന്റർവ്യൂന് പോയപ്പോ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചു. "ഏറ്റവും പ്രൗഢമായ ഒരു സ്റ്റേജിൽ എന്നെക്കാണാൻ, എന്റെ പെർഫോമൻസ് കാണാൻ മാത്രം നോക്കിയിരിക്കുന്ന ഒരു വലിയ പുരുഷാരത്തെ ഒരിക്കൽ അഭിസംബോധന ചെയ്യണം... നീലയും വയലറ്റും ഓറഞ്ചും ബാക്ക്ഗ്രൗണ്ട് ലൈറ്റുകൾ തിളങ്ങുന്ന വേദിയിൽ... ആ സ്പോട്ടിൽ തട്ടിപ്പോയാലും ഞാൻ ഹാപ്പിയാണ് സാറേ" എന്നാണ് അന്ന് മറുപടി കൊടുത്തത്. ബാലുച്ചേട്ടാ, നിങ്ങളെയൊക്കെ കണ്ടു കേട്ട് കൊതിച്ചു വളർന്നത് കൊണ്ടാവും അന്നിത് പറയുമ്പോ ഞാൻ പറയുന്നത് ഒരു അഹങ്കാരമായോ അതിമോഹമായോ തോന്നാഞ്ഞത്. ഞാൻ ഉപയോഗി

ഇൗ ക്യാമറ ട്രിക്ക് എന്ന് പറയുന്നത് എന്താ.!? | Camera Trick | 2 Minute Te...

വീഡിയോ എഡിറ്റിംഗ് , വീഡിയോ എഫക്ട് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒരു ധാരണയുമില്ല, എന്നാൽ പഠിക്കണം  എന്ന ആഗ്രഹം ഉള്ളയാളാണോ..?? മിനിമം ഇതൊക്കെ എന്താണ് എന്ന ബേസിക് ആശയം എങ്കിലും അറിഞ്ഞാൽ മതി എന്നാണെങ്കിൽ ഇത് നിങ്ങൾക്കായുള്ള വീഡിയോ സീരീസ് ആണ്. ഞാൻ അത്ര പെർഫെക്ട് അല്ല. പക്ഷെ എനിക്കറിയാവുന്ന കാര്യങ്ങൾ പെഫെക്ട് ആയി പറയാൻ ശ്രമിക്കുകയാണ്. ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ... #video #editing #effects #green #screen #matte #technique #tricks #hacks #easy

The Most Powerful Smile I ever Captured

റെഡ് എഫ്.എമ്മിന്റെ ഈ വർഷത്തെ സി.എസ്.ആർ. ആക്ടിവിറ്റിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ഫ്രീ ആയി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ ആണ് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം കേശവദാസപുരം ഹയർ സെക്കൻഡറി സ്കൂളിൽ പോയപ്പോൾ അവിടുത്തെ ഒരു വിദ്യാർത്ഥിനി സാനിറ്ററി നാപ്കിൻ മെഷീനിൽ നിന്നും നാപ്കിൻ എടുത്ത് ആദ്യം ചെയ്ത കാര്യമാണ് ചിത്രത്തിൽ… ഇതിലിപ്പോ എന്താത്ര കാര്യം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ മറുപടിയുണ്ട്. ഇതേ മെഷീൻ സ്ഥാപിക്കുന്നതിനായി ചില സ്കൂളുകളുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടികളിൽ ഒന്ന് “ആ മെഷീൻ വെച്ചാലും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ എന്തോ മടിയാണ്. ആൺകുട്ടികൾ കളിയാക്കിയാലോ എന്ന ചിന്ത വേറെ…” ശരിയായിരിക്കാം. ആർത്തവവും അതിനനുബന്ധിച്ച കാര്യങ്ങളും ഒളിഞ്ഞും കോഡ് വാക്കുകൾ ഉപയോഗിച്ചും കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഒരു സാമൂഹികാവസ്ഥയിൽ ദത് അങ്ങനെയേ വരൂ… ആദ്യമായി ഒരു സാനിറ്ററി നാപ്കിൻ കാണുന്നത് പത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ വീട്ടിൽ അലമാരക്കകത്താണ്. അന്ന് ചോദിച്ചുമില്ല ആരും പറഞ്ഞും തന്നില്ല. പിന്നെ ക്ലാസ്സിലെ പെൺകുട്ടികൾ ലീവ് ആകുമ്പോൾ അല്ലെങ്കിൽ ഇടക്ക് സ്റ്റാഫ് റൂമിലോ അതിനോട് ചേർന്ന റെസ്റ്റ് റൂമിലോ പ

Ozhimuri : ഇൗ സിനിമക്ക് ഒടുവിൽ നിങ്ങളുടെ ഹൃദയത്തില് ഒരു ഒഴിമുറിക്കച്ചേരി നടക്കും

പെണ്ണിനെ തല്ലുന്ന പുരുഷനും ആനയെ തല്ലുന്ന പാപ്പാനും തമ്മിൽ കണക്ട് ചെയ്ത് ഒരു ഡയലോഗ് ഉണ്ട്. സത്യമാണത്. രണ്ട് സ്ഥലത്തും അടി കൊണ്ട് പേടിച്ചിരിക്കുന്നയാൾ സ്വന്തം ശക്തി തിരിച്ചറിയുന്ന നിമിഷം മറ്റെയാൾ അപ്രസക്തമാണ്. അതറിയാവുന്നതിനാൽ തന്നെയാണ് ഇൗ തല്ലലും പേടിപ്പിക്കലുമെല്ലാം... അതേപോലെ മകനും അച്ഛനും, ഒരാൾ മറ്റെയാളുടെ തുടർച്ചയാണ് എന്ന് പറഞ്ഞുവെക്കുന്ന രംഗം... എത്ര ഗംഭീര സിനിമയാണ്... കണ്ണൂരിൽ ആയിരുന്നപ്പോൾ കവിത തീയറ്ററിൽ ബാൽക്കണിയിൽ ഒറ്റക്കിരുന്നു കണ്ട പടം... ഒറ്റപ്പെട്ട കയ്യടികൾ അവിടെയുണ്ടായിരുന്ന സിനിമാ പ്രേമി ഞാൻ മാത്രമല്ല എന്നതിന്റെ തെളിവായിരുന്നു... മധുപാൽ സാർ സ്നേഹം... ബഹുമാനം... ലാൽ സാർ... ശ്വേത മേനോൻ എന്ന നടിയുടെ റേഞ്ച് ഉപയോഗപ്പെടുത്തിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്... ഇൗ സിനിമക്ക് ഒടുവിൽ നിങ്ങളുടെ ഹൃദയത്തില് ഒരു ഒഴിമുറിക്കച്ചേരി നടക്കും... കാഴ്ചപ്പാടുകളുടെ... ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോ പറയാൻ തോന്നി  <3

വെറുതെ ഒരു മിസ്സിംഗ്

തിരുവല്ലയിൽ അച്ഛന്റെ വീടിനടുത്ത് ഉള്ള ഒരു വലിയ ഗ്രൗണ്ട് ആണ്. മുൻപിവിടെ കരിമ്പൊക്കെ കൃഷി ചെയ്തിരുന്നു. അവിടെ പണിയെടുത്ത് കിട്ടിയതുൾപ്പടെയുള്ള കാശിനാണ് ആ മനുഷ്യൻ പഠിച്ച് വക്കീലായതും ജോലി നേടിയതുമൊക്കെ... വെറുതെ ഈ ഫോട്ടോ എടുത്ത് കഴിഞ്ഞ് ആലോചിച്ചു... ഈ ഫ്രേമിൽ "ഞാനൊക്കെ പണ്ട് പണിയെടുത്ത സ്ഥലാ" എന്ന് ഊറ്റം കൊള്ളുന്ന ഒരപ്പനും "മടുത്തച്ഛാ കുറെത്തവണ ആയില്ലേ" എന്ന് പറയുന്ന ഒരു മകനും കൂടി ഉണ്ടായിരുന്നെങ്കിൽ...

സന്തോഷവും അഭിമാനവും ചെറിയൊരു മാപ്പും

സ്വല്പം നീളം കൂടുതലാണ്… തിരക്കുണ്ട് എങ്കിൽ പിന്നെ സമയം പോലെ വായിച്ചാ മതി. കഴിഞ്ഞ ദിവസം ബ്ലാക്ക് പാന്തർ സിനിമ കണ്ടപ്പോ കിട്ടിയ ഡയലോഗാണ്; “സ്വന്തം മരണത്തിന് തന്റെ മക്കളെ പ്രാപ്തരാക്കാനാവാത്തതാണ് ഒരച്ഛന്റെ തോൽവി”. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു രാത്രി അച്ഛൻ പറഞ്ഞു നമുക്ക് ടെറസിൽ പോയിരിക്കാം. അങ്ങനെ ഒരു സംഭവം ഓർമ്മ വെച്ച ശേഷം മുൻപ് ഉണ്ടായിട്ടില്ല… ഒരു മെഴുകുതിരി കത്തിച്ച് വിൽസും വലിച്ച് പുള്ളി ഇങ്ങനെ മുന്നിലിരിക്കുന്നു… ഞാൻ ഒരു കഥയുമില്ലാതെ ഇരിക്കുന്നു… അച്ഛൻ കുറെ പറഞ്ഞു. പിന്നീട് ഓർമ്മയിൽ ഇത്രേയുള്ളൂ, “അനിയനേം അനിയത്തിമാരെയും അമ്മയേയും നന്നായി നോക്കണം. ആരുടേം കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല…” എന്തിനാണോ എന്തോ… പുള്ളിക്കങ്ങനെ പറയാൻ തോന്നിക്കാണും… പക്ഷേ അദ്ദേഹം മരിച്ച ശേഷം ഇന്നുവരെ മനസ്സിൽ ആ ഡയലോഗുണ്ട്… ഒരു പക്ഷെ അച്ഛന്റെ ശബ്ദവും മോടുലേഷനും അടക്കം ഇപ്പഴും ഓർത്തിരിക്കുന്ന ഒരേ ഒരു സംഭവം… അനിയത്തിമാർക്ക്‌ നല്ല വിദ്യാഭ്യാസം നൽകുക... അനിയന് സ്വന്തം ഇഷ്ടപ്രകാരം സന്തോഷമായി ജീവിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുക… കഴിഞ്ഞ 5ആം തീയതി എന്റെ പിറന്നാളായിരുന്നു. പക്ഷേ ഇൗ വർഷം ഒരു പ്രത്യേകത കൂടി

കിടിലൻ ബീഫ് റോസ്റ്റും ബീറ്റ്‌റൂട്ട് പച്ചടിയും

ലോകത്ത് എല്ലാവർക്കും ഓരോ "വലിയ ഇഷ്ടങ്ങൾ" ഉണ്ടാകും... ചിലപ്പോൾ ചിലരുടെ "വലിയ ഇഷ്ടങ്ങൾ" പരസ്പരം തണലാകും... ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നത് വെച്ച് നോക്കുമ്പോ അമ്മക്ക് പാചകം ഒരു വലിയ "വലിയ ഇഷ്ടമാണ്". പ്രത്യേകിച്ച് ഗുരു ഒന്നും പറയാനില്ലാതെയാണ് ഞാൻ എഡിറ്റിങ്ങും ഷൂട്ടിങ്ങും ഒക്കെ പഠിപ്പിച്ചത്... എന്റെയും വലിയ ഇഷ്ടങ്ങളിൽ ഇത് രണ്ടും ഉണ്ട്...  ഇപ്പൊ അമ്മയുടെ ഒരു പാചക-വാചക വീഡിയോ എടുത്ത് അത് അമ്മ തന്നെ കാണുന്നതും, അടുത്ത തവണ നമുക്ക് ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്നൊക്കെ പറയുന്നതും എന്റെ "വലിയ സന്തോഷങ്ങൾ" ആയി മാറുന്നുണ്ട്... എല്ലാവരും അവനവന്റെ ഉള്ളിലെ സൂപ്പർ താരോദയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയാണ്... ഞാനും അങ്ങനെ ആയിരുന്നു... പക്ഷേ, എല്ലാവരും താരങ്ങൾ ആവാനുള്ളവരല്ലല്ലോ... ചിലരൊക്കെ താരങ്ങളുടെ പിന്നിൽ നിൽക്കാനുള്ളവരാണ്... താരങ്ങളെ വളർത്തിയെടുക്കാൻ മെനക്കെടേണ്ടവരാണ്... I'm trying to present you "The SuperLady" I know...

ഓർമ്മ : രാമസ്വാമി

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്… ഇന്നീ ദിവസം വരെ അച്ചനില്ലാത്ത കുറവ് ഞങ്ങളെ അറിയിക്കാതിരിക്കാൻ കഴിവിനുമപ്പുറം ശ്രമിക്കുന്നുണ്ട് അമ്മ. അവരോളം വലുതായി എനിക്കൊന്നുമില്ല… ഉണ്ടാവുകയുമില്ല… പക്ഷേ, എല്ലാ ആൺകുട്ടികളുടെയും ഒരു നായകപരിവേഷമുള്ള സ്വത്വമാണ് അച്ഛൻ. ഇടയ്ക്ക് എവിടെയൊക്കെയോ എനിക്ക് അച്ഛനെ മിസ്സ് ചെയ്തിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ…!? നിങ്ങൾക്ക് അമ്മയെ പോലെ കരുതൽ തരുന്ന ആരെയും അമ്മ എന്ന് വിളിക്കാം… സഹോദരങ്ങളെ പോലെ ഹൃദയം ചേർക്കുന്നവരെ ചേട്ടനോ ചേച്ചിയോ സൗകര്യം പോലെ എന്തും വിളിക്കാം… പക്ഷേ കൂട്ടിനില്ലാത്ത അച്ഛന്റെ കരുതലോ സ്നേഹമോ സാമീപ്യമോ നൽകുന്ന ആളെ അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല… എങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. അച്ഛൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്റെ തോളൊപ്പം പൊക്കമുള്ള ഒരാളായിരിക്കും… ഒരല്പം ഉരുണ്ട ശരീരപ്രകൃതി… എപ്പഴും വടിവൊത്ത വേഷം ധരിച്ച് പുറത്തിറങ്ങുള്ളു… അങ്ങനെയുള്ള, ആളുകളെ എനിക്കിഷ്ടമാണ്. അങ്ങനെ ഒരാളെ ഞാൻ തിരുവനതപുരത്ത് കണ്ടു… കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ “കാല” സിനിമ റിലീസ് ആകുന്ന ദിവസം. വടിവൊത്ത മനോഹരമായ വസ്ത്രം ധരിച്ച

സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും

"ദൈവദശകം" വഴി ഒന്ന് ആലോചിച്ചപ്പോൾ ഒരു ചിന്ത… (വായനേടെ ഓരോരോ പ്രാന്തുകൾ) വ്രതമെടുത്ത് മലകയറി അയ്യപ്പനെ കാണുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന ഒരേ ഒരു അഡ്വൈസ് "തത്വമസി" ആണ്... നീ അന്വേഷിക്കുന്നത് നിന്നെ തന്നെയാണ്... നീ തന്നെ ഈശ്വരൻ എങ്കിൽ ശബ്ദമുഖരിതമായ പ്രാർത്ഥനകളോ ഗന്ധപൂരിതമായ അന്തരീക്ഷമോ വാഗ്വാദങ്ങളുടെ അനാവശ്യതാപങ്ങളോ അല്ല പ്രാർത്ഥന. സമാധാനപരമായ അന്തരീക്ഷത്തിൽ നീ നിന്നെ തന്നെ കണ്ടെടുത്ത് സംവദിക്കുന്നതാണ്. നീ നിന്നെ കണ്ടെത്തുന്നത് നിന്റെ ഉള്ളിലെ എല്ലാമുള്ള എന്നാൽ ഒന്നുമില്ലാത്ത ഇൻഫിനിറ്റിയിൽ നിന്നാണ്.(ലാസ്റ്റ് പറഞ്ഞ ഡയലോഗ് വേറെ വിഷയമാണ്. പിന്നെയാവാം) അത്യന്തം ഏകാഗ്രതയിൽ മാത്രമാകാം നമുക്ക് നമ്മെ കണ്ടെത്താൻ ആവുക. അപ്പോ, മലയ്ക്ക് പോയി സ്വാമിയേ കാണുന്നവന് കിട്ടുന്ന മെസ്സേജ് ആണ് തത്വമസി. ഒന്ന് ലളിതമായി പറഞ്ഞാൽ, “നീ ഇത്ര കാലവും അന്വേഷിച്ച നിന്റെ ദൈവം നീയാണ്. നീ നിന്നിലെ നിന്നെ കണ്ടെത്തൂ. സംവദിക്കാൻ ശ്രമിക്കൂ.”. സ്വാഭാവികമായും “ഇവിടെ കിടന്നു കറങ്ങിയിട്ട്‌ കാര്യമില്ല. നീ അന്വേഷിക്കുന്നത് നീ തന്നെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തണം” എന്ന് ഒരു സാധനം അന്വേഷിക്കുന്ന ആളോട് പറഞ്

ഈ രണ്ട് മിനിറ്റ് വീഡിയോ കണ്ടാൽ ഒരുപാട് സമയം ലാഭിക്കാം | Microsoft SMS Or...

ചെറിയ ഒരു അറിവാണ്. കണ്ടിട്ട് അഭിപ്രായം പറയൂ. കൂടുതൽ സാങ്കേതിക കാര്യങ്ങളിലെ സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ. എല്ലാം അറിയാം എന്നല്ല, അറിയാത്തവ അന്വേഷിച്ചു കണ്ടു പിടിച്ചു തരാം എന്ന് കൂടിയാണ്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

Ride n Dine | Kerala Restaurant Review | Malayalam | Zam Zam Hotel Triva...

BLACK TEA | BACHELORS COOKING EXPERIMENTS | MALAYALAM COMEDY

വൻ ആശയം ഒന്നുമല്ല. ഞങ്ങളുടെ പരീക്ഷണങ്ങൾ പരസ്യമാക്കാൻ തീരുമാനിച്ചതാണ്. ഞാനും ആന്റോയും. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

വെള്ളായണിയിലേക്ക് ഒരു യാത്ര | Malayalam Travelogue

How to make Kerala Style Duck Roast | Wh"En Amma Cooks"

how to make duck roast. kerala style cooking mother's recipe amma cooking duck fry roast curry

Kerala Style Lunch | Wh"En Amma" Cooks | Episode 02 | Full

Kerala Lunch | Wh"En Amma" Cooks | Episode 02 | Teaser

Aukey Lens Macro Video Tutorial | Asus Zenfone 2 | Video Sample

ന്നാ പിന്നെ ഒരു അവധി ദിവസാണല്ലോ... പ്ലാൻ ചെയ്തതൊന്നും നടന്നില്ല... അപ്പോഴാ കയ്യിലിരിക്കുന്ന ഫോണും അതിനുള്ള ലെൻസും ഓർമ വന്നത്... അന്റോയേം കൂട്ടി കുറെ പൂക്കൾ പറിച്ച് റൂമിൽ കൊണ്ട് വന്നു ഫോട്ടം പിടിച്ച്... എന്നാപ്പിന്നെ ഒരു വീഡിയോ കൂടി ആക്കാം എന്ന് വിചാരിച്ചു... ദേ പോണ് ഒരു ഉറുമ്പ്... നാഷനൽ ജിയോഗ്രഫിക്കിലെ സകല ഗുരുക്കന്മാര്‍ക്കും മനസ്സില് വെറ്റിലേം പാക്കും കൊടുത്തു... ഹെഡ്ഫോൺ വെച്ച് കേക്കണെ... പിന്നെ പറ്റുച്ചാ ഷെയറുക... ഫോട്ടോകൾ ഉടനെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും... എന്ന് ഞാൻ.. . എന്റൊപ്പ്... കട: ആന്റോ... "എന്നെ താനൊരു തോട്ടി ആയാണോ കാണുന്നെ" എന്ന ചോദ്യത്തിന് മുന്നിൽ എന്റെ ഭാവി വാർധക്യം വരെ പകച്ചുപോയി...

Oru Adaar Gundu | Official Teaser ft Priya Prakash Varrier, Sreenivasan ...

Peacock Feather | One Minute Facts | Auckey Macro Lens Video

Travelogue | Ponmudi | Thiruvananthapuram | Malayalam

കാര്യമുള്ള കാര്യം ആണെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കണം | My Opinion

"ഇൗ സോഷ്യൽ മീഡിയയിൽ കിടന്നു കുരച്ചിട്ടെന്ത് കാര്യം..!?" "ഹാഷ്ടാഗും പേരുകളും മാറുന്നു എന്നല്ലാതെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ട്‌ ഒരു കാര്യോമില്ല" ഇത്തരം ചില ഡയലോഗുകൾ ഒരുപാട് കേട്ടു... എന്തായാലും (ജനുവിൻ ആയ കാര്യങ്ങളിൽ, ജനുവിൻ ആയ കാര്യങ്ങളിൽ മാത്രം) ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും. മറ്റുള്ളവരുടെ സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾ, എന്റെ വിവേചന ബുദ്ധിക്ക് ആവശ്യമാണ് എന്ന് തോന്നിയാൽ പ്രോത്സാഹിപ്പിക്കും... രണ്ടു കാരണങ്ങൾ കൊണ്ട്... (Pls നോട്ട്‌... ഹർത്താൽ നടത്തിയും ജനജീവിതം ദുസ്സഹമാക്കിയുമുള്ള ഒരു പ്രതിഷേധ രീതിയോടും എനിക്കൊരു തരത്തിലും മമത ഇല്ല. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് തെറ്റാണ് എന്ന് തോന്നിയാൽ പറയാം... തിരുത്തണം എന്ന് തോന്നിയാൽ/തിരിച്ചറിഞ്ഞാൽ തിരുത്താൻ തയ്യാറാണ്.) സോഷ്യൽ മീഡിയയിൽ പ്രതികരണം ഒരു ജോലിയാക്കി വംശീയ-വർഗീയ-സാംസ്കാരിക-വിഷം തുപ്പുന്നവരോടല്ല. ക്രിയാത്മകമായ വിമർശങ്ങൾ നടത്തുന്നവരോട്. ആകുലതകളെയും സെന്റിമെൻസിനെയും ചൂഷണം ചെയ്യുകയല്ല, ഇനിയെന്ത് എന്ന ചിന്തയാണ് ആവിശ്യം. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ

Ride n Dine | Kerala Hotel Food Review

ഈ വീഡിയോ വന്ന ശേഷം ഈ ഹോട്ടൽ പുതുക്കി പണിതു. അതിനു ശേഷം പോയിട്ടില്ല. ഒരു ക്ഷണം കിട്ടിയിട്ടുണ്ട്. ഉടനെ അടുത്ത ഐറ്റം വരും. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

Ride n Dine | Kerala Restaurant Review | Trivandrum | Statue Hotel

സ്റ്റാച്യൂ ഹോട്ടൽ പുതുക്കി. പിന്നീട് പോയിട്ടില്ല. ഉടനെ ഒരു പോക്കുണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

Kerala Fish Curry and Fry | Wh"En Amma" Cooks | Episode 01 | Full

സുജേടെ പാചകം സൂപ്പറാ… സുജചേച്ചി ഉണ്ടാക്കുന്ന മാങ്ങ അരച്ച് വെച്ച തേങ്ങാ ചമ്മന്തി… നിന്റമ്മെടെ കുക്കിങ് ഒരു രക്ഷേമില്ല… ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്… കേക്കാൻ നല്ല രസമാണ്, കഴിക്കാനും ടേസ്റ്റ് ആണ്… ഞാൻ ഇന്നുവരെ അംഗീകരിച്ചിട്ടില്ല… അംഗീകരിക്കുകയുമില്ല… (അങ്ങനെ അമ്മയെ അഹങ്കാരി ആക്കിയ മകനാവാൻ എനിക്ക് താല്പര്യമില്ല) അനിയൻ പഠിത്ത ആവിശ്യത്തിന് ക്യാമറ വാങ്ങിയപ്പോ മുതൽ ഇടക്കും തലക്കും നൈസ് ആയി ഒരാഗ്രഹം അവതരിപ്പിക്കാറുണ്ട്… “എന്റെ ഒരു കുക്കറി ഷോ എടുത്ത് ഫേസ്ബുക്കിൽ ഇഡ്റാ”... (അവൻ മെനക്കെട്ട്‌ വീഡിയോ എടുത്ത് ബാക്കിയായി) അപ്പോ ഇന്ന് ഞാൻ കരുതി എന്നാപ്പിന്നെ അതങ്ങാട് നടക്കട്ടെന്ന്… മീൻകറിയും മീൻ വറുത്തതും ചോറും… പക്ഷേ ഇൗ കുക്കറി ഷോ ബേയങ്കര ഡിഫ്രെന്റ് ആണ്… അമ്മ വക പാചകവും വാചകവും ഉണ്ട്… സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞ കുറെ കൗണ്ടറുകളും… 

Ride n Dine | Kerala Restaurant Review | Trivandrum | Hotel Surya

രാഹുൽ ആണ് ആദ്യമായി സൂര്യ ഹോട്ടലിലേക്ക് ആദ്യമായി കൊണ്ടുപോകുന്നത്. നല്ല രുചിയുള്ള ഭക്ഷണം. പക്ഷെ അതിലും വലിയ ആകർഷണം മൂന്ന് രൂപേടെ ചായ ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യ ദിനങ്ങളിലെ നൊസ്റ്റാൾജിയ. പണം എന്നും പ്രശ്നം ആണ്. വന്നു ഒരു വര്ഷം കഴിയാറായി. ചായയുടെ വില കൂടി. രുചിക്കിപ്പഴും അതേ നിലവാരം ഉണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

ഹർത്താൽ പൊളിച്ചു...

രാവിലെ കണ്ട ഗംഭീര വാട്ട്സ്ആപ് സ്റ്റാറ്റസ് ; ഹർത്താൽ പൊളിച്ചു... ഒരു ലോഡ് സംശയങ്ങൾ... 1. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ നടത്തിയ പണിമുടക്കിനെ പറ്റിയോ അതിന്റെ ആവിശ്യകതയെപ്പറ്റിയോ തൊഴിലാളികളെ പോലും നേരെ ചൊവ്വേ അറിയിക്കാൻ ഇൗ സമരം കൊണ്ടായോ..!? പോട്ടെ, കേന്ദ്രസർക്കാർ ഇൗ പണിമുടക്ക് കൊണ്ട് ആടി ഉലയുകയോ തീരുമാനം പുന പരിശോധിക്കുകയോ ചെയ്യുമോ..!? 2. ഇൗ നയങ്ങൾ കൊണ്ട് ഏറ്റവും നഷ്ടങ്ങൾ ഉണ്ടാവുക പ്രൈവറ്റ് സെക്ടറിൽ ഉള്ളവർക്കല്ലേ...!? ഗവൺമെന്റ് ഓഫീസുകൾ അടക്കം സ്തംഭിപ്പിച്ചു നാട്ടുകാരെയും ബുദ്ധിമുട്ടിച്ചിട്ട്‌ ഇൗ സമരം ആർക്ക് വേണ്ടി..!? മിക്കവാറും പല പ്രൈവറ്റ് സ്ഥാപനങ്ങൾ ഇന്നലെയും പ്രവർത്തിച്ചു. 3. സമരത്തിന് മുന്നിൽ നിൽക്കുകയും ഓട്ടോറിക്ഷ പോലെയുള്ള വണ്ടികളുടെ കാറ്റഴിച്ച് വിടുകയും ചെയ്ത ആളുകളുടെ ഉദ്ദേശ്യം ആരെ കാര്യങ്ങൾ ധരിപ്പിക്കൽ ആയിരുന്നു..!? തൊഴിൽ എടുത്തു ജീവിക്കുന്നു എന്ന കാര്യം മാറ്റി നിറുത്തിയാൽ ഓട്ടോറിക്ഷക്കാരെ അവരുടെ വണ്ടിയിൽ സ്ഥിര നിയമനം ആയാലും താൽക്കാലിക നിയമനം ആയാലും അത് തീരുമാനിക്കുന്നത് അവർ തന്നെയല്ലേ..!? അവരീ തൊഴിൽ നയത്തിന് പുറത്ത് നിൽക്കുന്നവരല്ലെ..!? അവരെയും ഇൗ പണിമുടക്ക

ഇന്ദ്രൻസ് : ഒരു ചെറിയ ഓർമ്മക്കുറിപ്പ്

വീട്ടിൽ ഞങ്ങൾ നാല് മക്കളാണ്. അതോണ്ട് പലഹാരങ്ങൾ മുന്നിൽ വന്നാൽ കൂടുതൽ കഴിക്കാൻ, സ്പീഡിൽ വായ് നിറയെ കഴിക്കുക എന്നതാണ് പണ്ടേയുള്ള ടെക്നിക്ക്. ഞായറാഴ്ചകളിൽ പൊതുവെ വൈകിട്ടത്തെ ചായക്ക് മിച്ചറും അമ്മേടെ കയ്യിൽ കാശുണ്ടെങ്കിൽ ചിപ്സുമൊക്കെ കാണും…അങ്ങനെ വായ് നിറയെ മിച്ചറും ചിപ്സും ഒക്കെ തള്ളിക്കേറ്റിയിട്ട് ഒരൊന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞാൽ തണുത്ത് പോകാവുന്ന ചായേം കുടിച്ചോണ്ട് കണ്ട സിനിമകൾ ഉണ്ട്… അതിൽ സൂപ്പർ താരങ്ങളെ കണ്ട ഓർമയില്ല… ജഗദീഷും സിദ്ധിക്കും മുകേഷും പ്രേംകുമാറും ഇടക്കെപ്പോഴോ ജയറാ മും ദിലീപും ഒക്കെ നായകന്മാരായി വന്ന സിനിമകൾ… കാണുക ചിരിക്കുക എന്നതിനപ്പുറം കഥയൊന്നും നോക്കാതെ ചിരിച്ചു മരിച്ച സിനിമകൾ… ആദ്യമായി ആരാധന തോന്നുന്നത് കലാഭവൻ മണിയോട് മാത്രമാണ്. “പഞ്ചപാണ്ഡവന്മാർ” എന്ന സിനിമയിൽ മണിച്ചേട്ടൻ മരിക്കുന്ന സീനിൽ കരഞ്ഞിട്ടുണ്ട്… ഞങ്ങൾ പാലക്കാടുള്ളപ്പോൾ മണിച്ചേട്ടന്റെ പാട്ടില്ലാത്ത ഓട്ടോയും പാടാത്ത, വേഷമനുകരിക്കാത്ത ഒട്ടോക്കാരും ഇല്ലാരുന്നു… സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാൽ തമാശക്കാരായ ചില പുലികളുടെ പഞ്ച് ഡയലോഗും പെർഫോമൻസുമൊക്കെ മനസ്സിൽ അടിയുറച്ച് കിടപ്പുണ്ട്… അതിൽ ഇന്ദ്രൻസ് എന്ന നടന് ഒത്തിരി ക

അരുവിയെപ്പറ്റി അരപ്പുറം

ന്നാ പിന്നെ ഞാനും അരുവിയെപ്പറ്റി അരപ്പുറം… റിവ്യൂ ഒന്നുമല്ല. ആസ്വാദകന്റെ മറുപടിയാണ്… 1. തൊലി വെളുത്ത നായിക ആയതോണ്ട് മാത്രമാണിത്രപേർ വല്യ ഡയലോഗടിക്കുന്നത് ഇതൊരു സാധാരണ പടമാണ് എന്ന ചില ജല്പനങ്ങൾക്ക്‌; പ്രമുഖ കളറുള്ള നടിമാർ അഭിനയിച്ച സിൽമകളിൽ പലതും പരാജയങ്ങളാണ്‌. കഥയാണ് കഥാപാത്രങ്ങളാണ് സംവിധാനമികവാണ് തിരക്കഥയുടെ കരുത്താണ് ടെക്നീഷ്യൻമാരുടെ ശരിയായ അധ്വാനമാണ് സിനിമയുടെ (നല്ല) വിജയം.   2. എന്തൊരു വെറുപ് പിക്കലാണ് അരുവി പോസ്റ്റുകൾ എന്ന് കമന്റുന്നവരോട്; ഇൗ സിൽമയെ കൊല്ലല്ലേ തല്ലല്ലേ എന്ന് പറഞ്ഞു പ്രമുഖ സിനിമകൾ പൊക്കിപ്പിടിച്ച് വരുന്ന പെയ്ഡും അൺപെയ്ഡുമായ ഊജ്ജ്വല പോസ്റ്റുകൾ ഞങ്ങളും സഹിക്കുന്നു ബ്രോസ്.. സോ മനസ്സിന് പിടിച്ച സിനിമയെപ്പറ്റി സംസാരിക്കാൻ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാൻ ഞങ്ങ പോസ്റ്റും. ഒഴുക്ക് നിലച്ചപ്പോൾ ആഴം കൂടിയ സൗന്ദര്യമാണരുവി. നമ്മളൊക്കെ ഓരോ അരുവികളാണ്. ഏതാണ്ട് ഒരിടത്ത് നിന്ന് ആരംഭിച്ച് കടലിൽ അവസാനിക്കുന്ന അരുവികൾ. ചിലവ സമതലത്തിലൂടെ ചിലവ മരുഭൂമിയിലൂടെ ചിലത് ഏറ്റവും മനോഹരമായ താഴ്‌വാരങ്ങളിലൂടെ. അരുവിയെപ്പോലെ, എന്നെപ്പോലെ ഒഴുകി തുടങ്ങിയ ഒരുപാട് പേര് ഉണ്ടെന്നതാണ് തുടക്കത്തിൽ തന്നെ