Skip to main content

The Most Powerful Smile I ever Captured

റെഡ് എഫ്.എമ്മിന്റെ ഈ വർഷത്തെ സി.എസ്.ആർ. ആക്ടിവിറ്റിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ഫ്രീ ആയി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ ആണ് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം കേശവദാസപുരം ഹയർ സെക്കൻഡറി സ്കൂളിൽ പോയപ്പോൾ അവിടുത്തെ ഒരു വിദ്യാർത്ഥിനി സാനിറ്ററി നാപ്കിൻ മെഷീനിൽ നിന്നും നാപ്കിൻ എടുത്ത് ആദ്യം ചെയ്ത കാര്യമാണ് ചിത്രത്തിൽ…
ഇതിലിപ്പോ എന്താത്ര കാര്യം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ മറുപടിയുണ്ട്. ഇതേ മെഷീൻ സ്ഥാപിക്കുന്നതിനായി ചില സ്കൂളുകളുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടികളിൽ ഒന്ന് “ആ മെഷീൻ വെച്ചാലും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ എന്തോ മടിയാണ്. ആൺകുട്ടികൾ കളിയാക്കിയാലോ എന്ന ചിന്ത വേറെ…” ശരിയായിരിക്കാം. ആർത്തവവും അതിനനുബന്ധിച്ച കാര്യങ്ങളും ഒളിഞ്ഞും കോഡ് വാക്കുകൾ ഉപയോഗിച്ചും കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഒരു സാമൂഹികാവസ്ഥയിൽ ദത് അങ്ങനെയേ വരൂ…
ആദ്യമായി ഒരു സാനിറ്ററി നാപ്കിൻ കാണുന്നത് പത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ വീട്ടിൽ അലമാരക്കകത്താണ്. അന്ന് ചോദിച്ചുമില്ല ആരും പറഞ്ഞും തന്നില്ല. പിന്നെ ക്ലാസ്സിലെ പെൺകുട്ടികൾ ലീവ് ആകുമ്പോൾ അല്ലെങ്കിൽ ഇടക്ക് സ്റ്റാഫ് റൂമിലോ അതിനോട് ചേർന്ന റെസ്റ്റ് റൂമിലോ പോയി ഇരിക്കുമ്പോൾ സുഹൃത്തുക്കൾ(പ്ലീസ് നോട്ട്, ആൺസുഹൃത്തുക്കൾ) പഠിപ്പിച്ചു തന്നു അവർക്ക് പിരീഡ് ആകുമ്പോൾ ആണ് ഇങ്ങനെ പോകുന്നത് എന്ന്. പ്രിയ പെൺസുഹൃത്തുക്കളെ അന്ന് പറഞ്ഞു പകർന്നുവന്ന കഥകൾ കേട്ടാൽ നിങ്ങളൊക്കെ സിരിച്ച് സിരിച്ച്‌ വേറെ ലെവൽ ആകും. അദ്ധ്യാപകരും വല്ല്യ ഡീറ്റെയിലിങ് തന്നില്ല(ഇനി തന്ന ക്ലാസ്സിൽ ഞാൻ ലീവ് ആയതാണോ എന്നും അറിയില്ല). കോളേജിൽ എത്തിയപ്പോഴും സ്ഥിതി ദതന്നെ. കാര്യങ്ങൾ ആമ്പിള്ളേർക്ക് അറിയാം. അത് പെൺകുട്ടികൾക്കും ടീച്ചർമാർക്കും അറിയാം. എന്നാലും എല്ലാം രഹസ്യം. എന്തിന്? എന്തുകൊണ്ട്?
മാറണം. ഒരു മെഡിക്കൽ സ്റ്റോറിൽ പോയി മുറിവിന് ബാൻഡ് എയ്ഡ് വാങ്ങും പോലെ സ്വാഭാവികമാകണം ആർത്തവസമയത്ത് സാനിറ്ററി നാപ്കിൻ വാങ്ങുന്നത്. ചുരിദാറിന്റെ അറ്റത്ത് ആരും കാണാതെ ഒളിപ്പിച്ചു കടത്താൻ ഇത് നിരോധിക്കപ്പെട്ട വസ്തുവല്ലെന്ന് ആരെങ്കിലും പെൺകുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നാണിച്ചു ചൂളിയുള്ള നിൽപ്പും രണ്ടച്ചന് ജനിച്ച ചിരികളും മാറേണ്ടിയിരിക്കുന്നു. ഇതുക്കെല്ലാം മേലെ, “ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി” തേച്ചുവിളക്കുന്ന, വിലപിക്കുന്ന വിശുദ്ധസമൂഹം തന്നെ മുൻകൈ എടുത്ത്, ഭാരതസ്ത്രീകൾ തൻ ശരീരശുദ്ധിക്കായി(ആർത്തവകാലത്തെ ശുചിത്വം) മേൽപ്പറഞ്ഞ കാഴ്ചപ്പാടുകൾ മാറാനായി ബോധവത്കരണം നടത്തുകയും കഴിയുമെങ്കിൽ സാനിറ്ററി നാപ്കിൻ എന്ന അവശ്യ വസ്തു എല്ലാ സാമ്പത്തിക തട്ടുകളിലും ഉള്ളവർക്ക് ഒരുപോലെ ലഭ്യമാകത്തക്കവിധം നടപടികൾ കൈക്കൊള്ളുകയും ചെയ്ക. ആർത്തവശുചിത്വം ഓരോ സ്ത്രീയുടെയും അവകാശമാണ്.
ഫോട്ടോയിൽ കാണുന്ന കുഞ്ഞനുജത്തിയോട്.
കാമറയുമായി കുറച്ചു പിന്നിൽ ആയതോണ്ട് പരിചയപ്പെടാൻ പറ്റിയില്ല. കുറെയേറെ ആൺസുഹൃത്തുക്കൾ നോക്കി നിൽക്കെ നീ ചെയ്ത ഈ പ്രവർത്തി ഒരാടയാളമാണ്. ഒരു പ്രഖ്യാപനമാണ്. അവകാശങ്ങളുടെ. ആത്മവിശ്വാസത്തിന്റെ. പിന്നെയുമൊരുപാട്... പരസ്യചിത്രങ്ങൾ പഠിപ്പിക്കുന്നത് ആർത്തവമാണ് എന്ന് നാലാളെ അറിയിക്കാതെ കോൺഫിഡന്റ് ആയിരിക്കാനാണ്. പക്ഷേ ഞാനൊരു പെൺകുട്ടിയാണ്, ഇതൊരു ശാരീരിക അവസ്ഥ മാത്രമാണ് എന്ന് ഉറച്ചു പറയാൻ കഴിയുന്നതാണ് യഥാർത്ഥ കോൺഫിഡൻസ്. ആ ബോധ്യമാണ് ദാ ആ കയ്യിൽ സാനിറ്ററി നാപ്കിൻ ഉയർത്തിപ്പിടിച്ച് നീ വിളിച്ചു പറഞ്ഞത്. പെൺകുട്ടികൾ മാത്രമുള്ള സ്കൂളുകളിൽ പോലും ഒരൊറ്റ പെൺകുട്ടിയും ചെയ്യാതിരുന്ന കാര്യം.
സ്വാതന്ത്ര്യം പാറിപ്പറക്കട്ടെ ബ്യൂട്ടിഫുൾ പീപ്പിൾ… ഉയരത്തിൽ... ഇനിയും ഉയരത്തിൽ…
എന്ന്
ഒരമ്മയും രണ്ടു പെങ്ങന്മാരും ഉള്ള ഭാവിയിൽ ചിലപ്പോ ഒരു ഭർത്താവും പെൺമക്കളുടെ അച്ഛനും ആയേക്കാവുന്ന ഒരു പൗരൻ.


Comments

Popular posts from this blog

Top 10 Malayalam Songs of 2019 1st Quarter | Unni Vlogs

കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan