Skip to main content

Posts

Showing posts with the label childhood
അച്ഛന് സ്ഥലം മാറ്റം കിട്ടുമ്പോ കിട്ടുമ്പോ ഞങ്ങള് നാല് മക്കളെയും ഭാര്യേം കൂട്ടിയില്ലെങ്കിൽ വല്ല്യ സമാധാനക്കേടാണ്... അക്കാലത്ത് നല്ല വീട് കിട്ടിയാൽ ഭാഗ്യം എന്നാണവസ്ഥ... ഇനി കിട്ടിയാലും ഇല്ലെങ്കിലും കുരുത്തക്കേടിന് കൈയ്യും കാലും വെച്ച നമുക്കെന്താ..!!! അന്നൊക്കെ ഒരു മുറിയുള്ള വീടുകളിൽ കഴിയുമ്പോ രണ്ടു ഡബിൾ കോട്ട്‌ കട്ടിൽ അടുപ്പിച്ചിട്ടാണ് അച്ഛനും അമ്മേം പിള്ളേരും ഉറങ്ങുക. ഇപ്പോഴും ഇഷ്ടം ആ അറ്റത്തെ മൂലയ ാണ്. ലോകത്തിലെ ഏറ്റവും സേഫ് ആയ ഇടം. ഭൂതപ്രേതങ്ങൾ രാത്രി രക്തം കുടിക്കാൻ വരുമ്പോ ആദ്യം അറ്റത്ത് കിടക്കുന്നവരെ തട്ടി കഴിഞ്ഞല്ലേ നമ്മുടെ അടുത്തെത്തുള്ളു. അപ്പോഴേക്കും വിശപ്പടങ്ങി തിരികെ പോയാൽ നമ്മള് സേഫ്. അതിലും വലിയ ഒരു കാര്യമുണ്ട്. മൂന്ന് ഈർക്കിലി ഒന്നിച്ച് ചേർത്ത് അറ്റം വളച്ച് വൃത്താകൃതിയിൽ വെച്ച് ചൂട് വെള്ളത്തിൽ മുക്കിയാണ് അമ്മയുടെ പ്രഹരങ്ങൾ നടക്കപ്പെടുക. പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എനിക്ക് ഞാൻ തന്നെ വിഷം കൊടുത്ത് തട്ടിക്കളഞ്ഞേനെ... അത്രയും കുരുത്തം കെട്ട വിത്ത്. അങ്ങനെ അമ്മ തല്ലാൻ വരുമ്പോ ഒരു ഒട്ടമുണ്ട്. വീടിനകത്തും, വീടിന് ചുറ്റും ഒക്കെ. ചിലപ്പോ അമ...

ഇന്ദ്രൻസ് : ഒരു ചെറിയ ഓർമ്മക്കുറിപ്പ്

വീട്ടിൽ ഞങ്ങൾ നാല് മക്കളാണ്. അതോണ്ട് പലഹാരങ്ങൾ മുന്നിൽ വന്നാൽ കൂടുതൽ കഴിക്കാൻ, സ്പീഡിൽ വായ് നിറയെ കഴിക്കുക എന്നതാണ് പണ്ടേയുള്ള ടെക്നിക്ക്. ഞായറാഴ്ചകളിൽ പൊതുവെ വൈകിട്ടത്തെ ചായക്ക് മിച്ചറും അമ്മേടെ കയ്യിൽ കാശുണ്ടെങ്കിൽ ചിപ്സുമൊക്കെ കാണും…അങ്ങനെ വായ് നിറയെ മിച്ചറും ചിപ്സും ഒക്കെ തള്ളിക്കേറ്റിയിട്ട് ഒരൊന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞാൽ തണുത്ത് പോകാവുന്ന ചായേം കുടിച്ചോണ്ട് കണ്ട സിനിമകൾ ഉണ്ട്… അതിൽ സൂപ്പർ താരങ്ങളെ കണ്ട ഓർമയില്ല… ജഗദീഷും സിദ്ധിക്കും മുകേഷും പ്രേംകുമാറും ഇടക്കെപ്പോഴോ ജയറാ മും ദിലീപും ഒക്കെ നായകന്മാരായി വന്ന സിനിമകൾ… കാണുക ചിരിക്കുക എന്നതിനപ്പുറം കഥയൊന്നും നോക്കാതെ ചിരിച്ചു മരിച്ച സിനിമകൾ… ആദ്യമായി ആരാധന തോന്നുന്നത് കലാഭവൻ മണിയോട് മാത്രമാണ്. “പഞ്ചപാണ്ഡവന്മാർ” എന്ന സിനിമയിൽ മണിച്ചേട്ടൻ മരിക്കുന്ന സീനിൽ കരഞ്ഞിട്ടുണ്ട്… ഞങ്ങൾ പാലക്കാടുള്ളപ്പോൾ മണിച്ചേട്ടന്റെ പാട്ടില്ലാത്ത ഓട്ടോയും പാടാത്ത, വേഷമനുകരിക്കാത്ത ഒട്ടോക്കാരും ഇല്ലാരുന്നു… സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാൽ തമാശക്കാരായ ചില പുലികളുടെ പഞ്ച് ഡയലോഗും പെർഫോമൻസുമൊക്കെ മനസ്സിൽ അടിയുറച്ച് കിടപ്പുണ്ട്… അതിൽ ഇന്ദ്രൻസ് എന്ന നടന് ഒത്തിരി ക...