Skip to main content

Posts

Showing posts from October, 2018

Pariyerum Perumal Movie Review Malayalam | Kathir, Anandhi | Santhosh Na...

Kayamkulam Kochunni Malayalam Movie Review | Movie Experience

96 Movie Review | Malayalam Review | Vijay Sethupathi, Trisha | C.Prem K...

അച്ഛന് സ്ഥലം മാറ്റം കിട്ടുമ്പോ കിട്ടുമ്പോ ഞങ്ങള് നാല് മക്കളെയും ഭാര്യേം കൂട്ടിയില്ലെങ്കിൽ വല്ല്യ സമാധാനക്കേടാണ്... അക്കാലത്ത് നല്ല വീട് കിട്ടിയാൽ ഭാഗ്യം എന്നാണവസ്ഥ... ഇനി കിട്ടിയാലും ഇല്ലെങ്കിലും കുരുത്തക്കേടിന് കൈയ്യും കാലും വെച്ച നമുക്കെന്താ..!!! അന്നൊക്കെ ഒരു മുറിയുള്ള വീടുകളിൽ കഴിയുമ്പോ രണ്ടു ഡബിൾ കോട്ട്‌ കട്ടിൽ അടുപ്പിച്ചിട്ടാണ് അച്ഛനും അമ്മേം പിള്ളേരും ഉറങ്ങുക. ഇപ്പോഴും ഇഷ്ടം ആ അറ്റത്തെ മൂലയ ാണ്. ലോകത്തിലെ ഏറ്റവും സേഫ് ആയ ഇടം. ഭൂതപ്രേതങ്ങൾ രാത്രി രക്തം കുടിക്കാൻ വരുമ്പോ ആദ്യം അറ്റത്ത് കിടക്കുന്നവരെ തട്ടി കഴിഞ്ഞല്ലേ നമ്മുടെ അടുത്തെത്തുള്ളു. അപ്പോഴേക്കും വിശപ്പടങ്ങി തിരികെ പോയാൽ നമ്മള് സേഫ്. അതിലും വലിയ ഒരു കാര്യമുണ്ട്. മൂന്ന് ഈർക്കിലി ഒന്നിച്ച് ചേർത്ത് അറ്റം വളച്ച് വൃത്താകൃതിയിൽ വെച്ച് ചൂട് വെള്ളത്തിൽ മുക്കിയാണ് അമ്മയുടെ പ്രഹരങ്ങൾ നടക്കപ്പെടുക. പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എനിക്ക് ഞാൻ തന്നെ വിഷം കൊടുത്ത് തട്ടിക്കളഞ്ഞേനെ... അത്രയും കുരുത്തം കെട്ട വിത്ത്. അങ്ങനെ അമ്മ തല്ലാൻ വരുമ്പോ ഒരു ഒട്ടമുണ്ട്. വീടിനകത്തും, വീടിന് ചുറ്റും ഒക്കെ. ചിലപ്പോ അമ

Adobe Premiere 2018 | Fly like Superman | Editing Technique| 2 minute Te...

How to Make Double Role Character Videos | 2 Minute Technique | Malayala...

ഇതൊരു ശ്രമമാണ്. നമ്മൾ സിനിമയിലും സീരിയലിലും ഷോർട്ഫിലിമുകളിലും മറ്റും കണ്ട് അത്ഭുതപ്പെട്ട ചില രംഗങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്തത് അല്ലെങ്കിൽ എഡിറ്റ് ചെയ്തത് എന്ന് പരമാവധി സാധാരണക്കാരന് മനസിലാവുന്ന വിധത്തിൽ അവതരിപ്പിക്കാൻ ഉള്ള ശ്രമം. പൂർണ്ണത ഒന്നും അവകാശപ്പെടാനില്ല. ലക്ഷങ്ങളും കോടികളും നൂറുകണക്കിന് ആളുകളുടെ അദ്ധ്വാനവുമാണ് നമ്മൾ കാണുന്ന ഓരോ ഫ്രേമും. ഇതൊരു ഡെമോൺസ്‌ട്രേഷൻ മാത്രമാണ്. വളരെ പരിമിതമായ സൗകര്യത്തിൽ ഒരുക്കുന്നവ. കൂടുതൽ വീഡിയോസിനും ടെക്നിക്കുകൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.ഒപ്പം ഇഷ്ടമാകുന്ന വീഡിയോസ് സുഹൃത്തുക്കളുമായി പങ്കുവെക്കൂ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ... അങ്ങനെ വിളിക്കാൻ മാത്രം പരിചയമോ ബന്ധമോ, എന്തിനു നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷെ നിങ്ങളുടെ വയലിൻ കേട്ട് വളർന്ന കേരളത്തിലെ മറ്റേതൊരാളും വിളിക്കുന്ന പോലെ എനിക്കും അവകാശമുണ്ട്. "എൻ നെഞ്ചിലേ" എന്ന് തുടങ്ങുന്ന പാട്ടും "നോ നോ ടെൻഷൻ" എന്ന പാട്ടുമൊക്കെയാണ് ഈ ചേട്ടൻ കൊള്ളാമല്ലോ എന്നാദ്യം തോന്നിപ്പിച്ചത്. പിന്നെ ഏതെക്കെയോ സ്റ്റേജ് ഷോകളിൽ നിങ്ങളെങ്ങനെ ഒറ്റയാനെ  പോലെ കാണികളെ കയ്യിലെടുത്തമ്മാനമാടുമ്പോ കൊതിച്ചിട്ടുണ്ട്... ആദ്യമായി ജോലിക്ക് ഇന്റർവ്യൂന് പോയപ്പോ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചു. "ഏറ്റവും പ്രൗഢമായ ഒരു സ്റ്റേജിൽ എന്നെക്കാണാൻ, എന്റെ പെർഫോമൻസ് കാണാൻ മാത്രം നോക്കിയിരിക്കുന്ന ഒരു വലിയ പുരുഷാരത്തെ ഒരിക്കൽ അഭിസംബോധന ചെയ്യണം... നീലയും വയലറ്റും ഓറഞ്ചും ബാക്ക്ഗ്രൗണ്ട് ലൈറ്റുകൾ തിളങ്ങുന്ന വേദിയിൽ... ആ സ്പോട്ടിൽ തട്ടിപ്പോയാലും ഞാൻ ഹാപ്പിയാണ് സാറേ" എന്നാണ് അന്ന് മറുപടി കൊടുത്തത്. ബാലുച്ചേട്ടാ, നിങ്ങളെയൊക്കെ കണ്ടു കേട്ട് കൊതിച്ചു വളർന്നത് കൊണ്ടാവും അന്നിത് പറയുമ്പോ ഞാൻ പറയുന്നത് ഒരു അഹങ്കാരമായോ അതിമോഹമായോ തോന്നാഞ്ഞത്. ഞാൻ ഉപയോഗി