Skip to main content

Posts

Showing posts with the label woman

The Most Powerful Smile I ever Captured

റെഡ് എഫ്.എമ്മിന്റെ ഈ വർഷത്തെ സി.എസ്.ആർ. ആക്ടിവിറ്റിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ഫ്രീ ആയി സാനിറ്ററി നാപ്കിൻ വിൻഡിങ് മെഷീൻ ആണ് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം കേശവദാസപുരം ഹയർ സെക്കൻഡറി സ്കൂളിൽ പോയപ്പോൾ അവിടുത്തെ ഒരു വിദ്യാർത്ഥിനി സാനിറ്ററി നാപ്കിൻ മെഷീനിൽ നിന്നും നാപ്കിൻ എടുത്ത് ആദ്യം ചെയ്ത കാര്യമാണ് ചിത്രത്തിൽ… ഇതിലിപ്പോ എന്താത്ര കാര്യം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ മറുപടിയുണ്ട്. ഇതേ മെഷീൻ സ്ഥാപിക്കുന്നതിനായി ചില സ്കൂളുകളുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടികളിൽ ഒന്ന് “ആ മെഷീൻ വെച്ചാലും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ എന്തോ മടിയാണ്. ആൺകുട്ടികൾ കളിയാക്കിയാലോ എന്ന ചിന്ത വേറെ…” ശരിയായിരിക്കാം. ആർത്തവവും അതിനനുബന്ധിച്ച കാര്യങ്ങളും ഒളിഞ്ഞും കോഡ് വാക്കുകൾ ഉപയോഗിച്ചും കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്ന ഒരു സാമൂഹികാവസ്ഥയിൽ ദത് അങ്ങനെയേ വരൂ… ആദ്യമായി ഒരു സാനിറ്ററി നാപ്കിൻ കാണുന്നത് പത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ വീട്ടിൽ അലമാരക്കകത്താണ്. അന്ന് ചോദിച്ചുമില്ല ആരും പറഞ്ഞും തന്നില്ല. പിന്നെ ക്ലാസ്സിലെ പെൺകുട്ടികൾ ലീവ് ആകുമ്പോൾ അല്ലെങ്കിൽ ഇടക്ക് സ്റ്റാഫ് റൂമിലോ അതിനോട് ചേർന്ന റെസ്റ്റ് റൂമിലോ പ...