Skip to main content

ഹർത്താൽ പൊളിച്ചു...

രാവിലെ കണ്ട ഗംഭീര വാട്ട്സ്ആപ് സ്റ്റാറ്റസ് ; ഹർത്താൽ പൊളിച്ചു...
ഒരു ലോഡ് സംശയങ്ങൾ...
1. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ നടത്തിയ പണിമുടക്കിനെ പറ്റിയോ അതിന്റെ ആവിശ്യകതയെപ്പറ്റിയോ തൊഴിലാളികളെ പോലും നേരെ ചൊവ്വേ അറിയിക്കാൻ ഇൗ സമരം കൊണ്ടായോ..!? പോട്ടെ, കേന്ദ്രസർക്കാർ ഇൗ പണിമുടക്ക് കൊണ്ട് ആടി ഉലയുകയോ തീരുമാനം പുന പരിശോധിക്കുകയോ ചെയ്യുമോ..!?
2. ഇൗ നയങ്ങൾ കൊണ്ട് ഏറ്റവും നഷ്ടങ്ങൾ ഉണ്ടാവുക പ്രൈവറ്റ് സെക്ടറിൽ ഉള്ളവർക്കല്ലേ...!? ഗവൺമെന്റ് ഓഫീസുകൾ അടക്കം സ്തംഭിപ്പിച്ചു നാട്ടുകാരെയും ബുദ്ധിമുട്ടിച്ചിട്ട്‌ ഇൗ സമരം ആർക്ക് വേണ്ടി..!? മിക്കവാറും പല പ്രൈവറ്റ് സ്ഥാപനങ്ങൾ ഇന്നലെയും പ്രവർത്തിച്ചു.
3. സമരത്തിന് മുന്നിൽ നിൽക്കുകയും ഓട്ടോറിക്ഷ പോലെയുള്ള വണ്ടികളുടെ കാറ്റഴിച്ച് വിടുകയും ചെയ്ത ആളുകളുടെ ഉദ്ദേശ്യം ആരെ കാര്യങ്ങൾ ധരിപ്പിക്കൽ ആയിരുന്നു..!? തൊഴിൽ എടുത്തു ജീവിക്കുന്നു എന്ന കാര്യം മാറ്റി നിറുത്തിയാൽ ഓട്ടോറിക്ഷക്കാരെ അവരുടെ വണ്ടിയിൽ സ്ഥിര നിയമനം ആയാലും താൽക്കാലിക നിയമനം ആയാലും അത് തീരുമാനിക്കുന്നത് അവർ തന്നെയല്ലേ..!? അവരീ തൊഴിൽ നയത്തിന് പുറത്ത് നിൽക്കുന്നവരല്ലെ..!? അവരെയും ഇൗ പണിമുടക്കിൽ നിർബന്ധിച്ചു ഭീഷണിപ്പെടുത്തി ഇൗ സമരത്തിന്റെ ഭാഗമാക്കേണ്ടത്തിന്റെ ആവിശ്യം എന്താണ്..!? തലേന്ന് രാത്രി കയറിയ ഓട്ടോയുടെ ഡ്രൈവർ സ്വന്തം വീട്ടിലെ അവസ്ഥയും ഒരു ദിവസം ഓടിയില്ലെങ്കിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും പറഞ്ഞത് സ്മരിക്കുന്നു... 6 മണിക്ക് ഓട്ടം നിർത്തുന്നയാൾ 11മണിക്കും ജോലി ചെയ്യേണ്ടി വന്നു.
3. തൊഴിൽ നയത്തെ പൂർണ്ണമായും എതിർക്കുകയും കേന്ദ്രത്തെ അതറിയിക്കുകയും വേണം. പക്ഷേ ഇൗ നനഞ്ഞു നാറിയ സമര രീതികൾ അല്ലാതെ മറ്റൊരു മാർഗവുമില്ല എന്നാണോ പുരോഗമന പ്രസ്ഥാനങ്ങളുടെ വല്ല്യമ്മാമയും അനന്തിരവന്മാരും പറയുന്നത്..!?
4. ഒരൈറ്റം രണ്ടെണ്ണം ഉണ്ടെന്ന് പാണൻമാരെ വെച്ച് പാടിക്കുന്ന മുഖ്യൻ പണ്ടെങ്ങോ പറഞ്ഞതോർക്കുന്നു, ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന്. ഉത്ഘാടനങ്ങൾ നടത്തി ഓടി നടക്കുമ്പോ ആ ഡയലോഗ് പൊതുപ്രവർത്തകൻ എന്നൊക്കെ മേനി നടിക്കുന്ന പ്രവർത്തകരെയും സമരക്കാരെയും പഠിപ്പിക്കണം. ഒരു സംസ്ഥാനം സ്തംഭിപ്പിച്ചു കോടികളുടെ നഷ്ടമുണ്ടാക്കുന്നത് തലയൊന്നിന് അരലക്ഷത്തിന് മുകളിൽ കടമുള്ള സ്വന്തം നാടിനാണ് എന്ന് ചിന്തിക്കുന്ന പൗരന്റെ അപേക്ഷയാണ്...!!
അതോ നോക്കുകൂലി നിർമാർജ്ജനം പോലെ അതും ഇനി മെയ് ഒന്നാം തീയതി പ്രഖ്യാപിച്ചു ഉത്ഘാടനം നടത്താൻ ഇരിക്കുവാണോ..!?

Comments

Popular posts from this blog

Top 10 Malayalam Songs of 2019 1st Quarter | Unni Vlogs

കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan