സ്വല്പം നീളം കൂടുതലാണ്… തിരക്കുണ്ട് എങ്കിൽ പിന്നെ സമയം പോലെ വായിച്ചാ മതി. കഴിഞ്ഞ ദിവസം ബ്ലാക്ക് പാന്തർ സിനിമ കണ്ടപ്പോ കിട്ടിയ ഡയലോഗാണ്; “സ്വന്തം മരണത്തിന് തന്റെ മക്കളെ പ്രാപ്തരാക്കാനാവാത്തതാണ് ഒരച്ഛന്റെ തോൽവി”. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു രാത്രി അച്ഛൻ പറഞ്ഞു നമുക്ക് ടെറസിൽ പോയിരിക്കാം. അങ്ങനെ ഒരു സംഭവം ഓർമ്മ വെച്ച ശേഷം മുൻപ് ഉണ്ടായിട്ടില്ല… ഒരു മെഴുകുതിരി കത്തിച്ച് വിൽസും വലിച്ച് പുള്ളി ഇങ്ങനെ മുന്നിലിരിക്കുന്നു… ഞാൻ ഒരു കഥയുമില്ലാതെ ഇരിക്കുന്നു… അച്ഛൻ കുറെ പറഞ്ഞു. പിന്നീട് ഓർമ്മയിൽ ഇത്രേയുള്ളൂ, “അനിയനേം അനിയത്തിമാരെയും അമ്മയേയും നന്നായി നോക്കണം. ആരുടേം കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല…” എന്തിനാണോ എന്തോ… പുള്ളിക്കങ്ങനെ പറയാൻ തോന്നിക്കാണും… പക്ഷേ അദ്ദേഹം മരിച്ച ശേഷം ഇന്നുവരെ മനസ്സിൽ ആ ഡയലോഗുണ്ട്… ഒരു പക്ഷെ അച്ഛന്റെ ശബ്ദവും മോടുലേഷനും അടക്കം ഇപ്പഴും ഓർത്തിരിക്കുന്ന ഒരേ ഒരു സംഭവം… അനിയത്തിമാർക്ക് നല്ല വിദ്യാഭ്യാസം നൽകുക... അനിയന് സ്വന്തം ഇഷ്ടപ്രകാരം സന്തോഷമായി ജീവിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുക… കഴിഞ്ഞ 5ആം തീയതി എന്റെ പിറന്നാളായിരുന്നു. പക്ഷേ ഇൗ വർഷം ഒരു പ്രത്യേകത കൂടി...