Skip to main content

Posts

Showing posts with the label cinema

Ozhimuri : ഇൗ സിനിമക്ക് ഒടുവിൽ നിങ്ങളുടെ ഹൃദയത്തില് ഒരു ഒഴിമുറിക്കച്ചേരി നടക്കും

പെണ്ണിനെ തല്ലുന്ന പുരുഷനും ആനയെ തല്ലുന്ന പാപ്പാനും തമ്മിൽ കണക്ട് ചെയ്ത് ഒരു ഡയലോഗ് ഉണ്ട്. സത്യമാണത്. രണ്ട് സ്ഥലത്തും അടി കൊണ്ട് പേടിച്ചിരിക്കുന്നയാൾ സ്വന്തം ശക്തി തിരിച്ചറിയുന്ന നിമിഷം മറ്റെയാൾ അപ്രസക്തമാണ്. അതറിയാവുന്നതിനാൽ തന്നെയാണ് ഇൗ തല്ലലും പേടിപ്പിക്കലുമെല്ലാം... അതേപോലെ മകനും അച്ഛനും, ഒരാൾ മറ്റെയാളുടെ തുടർച്ചയാണ് എന്ന് പറഞ്ഞുവെക്കുന്ന രംഗം... എത്ര ഗംഭീര സിനിമയാണ്... കണ്ണൂരിൽ ആയിരുന്നപ്പോൾ കവിത തീയറ്ററിൽ ബാൽക്കണിയിൽ ഒറ്റക്കിരുന്നു കണ്ട പടം... ഒറ്റപ്പെട്ട കയ്യടികൾ അവിടെയുണ്ടായിരുന്ന സിനിമാ പ്രേമി ഞാൻ മാത്രമല്ല എന്നതിന്റെ തെളിവായിരുന്നു... മധുപാൽ സാർ സ്നേഹം... ബഹുമാനം... ലാൽ സാർ... ശ്വേത മേനോൻ എന്ന നടിയുടെ റേഞ്ച് ഉപയോഗപ്പെടുത്തിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്... ഇൗ സിനിമക്ക് ഒടുവിൽ നിങ്ങളുടെ ഹൃദയത്തില് ഒരു ഒഴിമുറിക്കച്ചേരി നടക്കും... കാഴ്ചപ്പാടുകളുടെ... ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോ പറയാൻ തോന്നി  <3

ഇന്ദ്രൻസ് : ഒരു ചെറിയ ഓർമ്മക്കുറിപ്പ്

വീട്ടിൽ ഞങ്ങൾ നാല് മക്കളാണ്. അതോണ്ട് പലഹാരങ്ങൾ മുന്നിൽ വന്നാൽ കൂടുതൽ കഴിക്കാൻ, സ്പീഡിൽ വായ് നിറയെ കഴിക്കുക എന്നതാണ് പണ്ടേയുള്ള ടെക്നിക്ക്. ഞായറാഴ്ചകളിൽ പൊതുവെ വൈകിട്ടത്തെ ചായക്ക് മിച്ചറും അമ്മേടെ കയ്യിൽ കാശുണ്ടെങ്കിൽ ചിപ്സുമൊക്കെ കാണും…അങ്ങനെ വായ് നിറയെ മിച്ചറും ചിപ്സും ഒക്കെ തള്ളിക്കേറ്റിയിട്ട് ഒരൊന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞാൽ തണുത്ത് പോകാവുന്ന ചായേം കുടിച്ചോണ്ട് കണ്ട സിനിമകൾ ഉണ്ട്… അതിൽ സൂപ്പർ താരങ്ങളെ കണ്ട ഓർമയില്ല… ജഗദീഷും സിദ്ധിക്കും മുകേഷും പ്രേംകുമാറും ഇടക്കെപ്പോഴോ ജയറാ മും ദിലീപും ഒക്കെ നായകന്മാരായി വന്ന സിനിമകൾ… കാണുക ചിരിക്കുക എന്നതിനപ്പുറം കഥയൊന്നും നോക്കാതെ ചിരിച്ചു മരിച്ച സിനിമകൾ… ആദ്യമായി ആരാധന തോന്നുന്നത് കലാഭവൻ മണിയോട് മാത്രമാണ്. “പഞ്ചപാണ്ഡവന്മാർ” എന്ന സിനിമയിൽ മണിച്ചേട്ടൻ മരിക്കുന്ന സീനിൽ കരഞ്ഞിട്ടുണ്ട്… ഞങ്ങൾ പാലക്കാടുള്ളപ്പോൾ മണിച്ചേട്ടന്റെ പാട്ടില്ലാത്ത ഓട്ടോയും പാടാത്ത, വേഷമനുകരിക്കാത്ത ഒട്ടോക്കാരും ഇല്ലാരുന്നു… സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാൽ തമാശക്കാരായ ചില പുലികളുടെ പഞ്ച് ഡയലോഗും പെർഫോമൻസുമൊക്കെ മനസ്സിൽ അടിയുറച്ച് കിടപ്പുണ്ട്… അതിൽ ഇന്ദ്രൻസ് എന്ന നടന് ഒത്തിരി ക...

അരുവിയെപ്പറ്റി അരപ്പുറം

ന്നാ പിന്നെ ഞാനും അരുവിയെപ്പറ്റി അരപ്പുറം… റിവ്യൂ ഒന്നുമല്ല. ആസ്വാദകന്റെ മറുപടിയാണ്… 1. തൊലി വെളുത്ത നായിക ആയതോണ്ട് മാത്രമാണിത്രപേർ വല്യ ഡയലോഗടിക്കുന്നത് ഇതൊരു സാധാരണ പടമാണ് എന്ന ചില ജല്പനങ്ങൾക്ക്‌; പ്രമുഖ കളറുള്ള നടിമാർ അഭിനയിച്ച സിൽമകളിൽ പലതും പരാജയങ്ങളാണ്‌. കഥയാണ് കഥാപാത്രങ്ങളാണ് സംവിധാനമികവാണ് തിരക്കഥയുടെ കരുത്താണ് ടെക്നീഷ്യൻമാരുടെ ശരിയായ അധ്വാനമാണ് സിനിമയുടെ (നല്ല) വിജയം.   2. എന്തൊരു വെറുപ് പിക്കലാണ് അരുവി പോസ്റ്റുകൾ എന്ന് കമന്റുന്നവരോട്; ഇൗ സിൽമയെ കൊല്ലല്ലേ തല്ലല്ലേ എന്ന് പറഞ്ഞു പ്രമുഖ സിനിമകൾ പൊക്കിപ്പിടിച്ച് വരുന്ന പെയ്ഡും അൺപെയ്ഡുമായ ഊജ്ജ്വല പോസ്റ്റുകൾ ഞങ്ങളും സഹിക്കുന്നു ബ്രോസ്.. സോ മനസ്സിന് പിടിച്ച സിനിമയെപ്പറ്റി സംസാരിക്കാൻ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാൻ ഞങ്ങ പോസ്റ്റും. ഒഴുക്ക് നിലച്ചപ്പോൾ ആഴം കൂടിയ സൗന്ദര്യമാണരുവി. നമ്മളൊക്കെ ഓരോ അരുവികളാണ്. ഏതാണ്ട് ഒരിടത്ത് നിന്ന് ആരംഭിച്ച് കടലിൽ അവസാനിക്കുന്ന അരുവികൾ. ചിലവ സമതലത്തിലൂടെ ചിലവ മരുഭൂമിയിലൂടെ ചിലത് ഏറ്റവും മനോഹരമായ താഴ്‌വാരങ്ങളിലൂടെ. അരുവിയെപ്പോലെ, എന്നെപ്പോലെ ഒഴുകി തുടങ്ങിയ ഒരുപാട് പേര് ഉണ്ടെന്നതാണ് തുടക്കത്തിൽ തന...

പറവ കണ്ടു പക്ഷേ...

പറവ കണ്ടു പക്ഷേ... കണ്ടിട്ട് വേണമല്ലോ ഡയലോഗടിക്കാൻ... 1 . ഈ സിനിമയുടെ അരങ്ങിലെയും അണിയറയിലേയും മുസ്ലിം അതിപ്രസരത്തെക്കുറിച്ചു വേവലാതിപ്പെട്ട അലവലാതികളോട്.. സോറി, ഒന്ന് ഡീസന്റ് ആയിക്കോട്ടെ... സർട്ടിഫിക്കറ്റിലെ പിതാമഹനും മുൻപേ ജനിച്ച അത്ഭുതസന്താനങ്ങളേ... നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... പ്രേം നസിർ, മമ്മൂട്ടി, മാമുക്കോയ, ബഹദൂർ തുടങ്ങി സിനിമക്കായി മാറ്റി വെച്ച ചില ജന്മങ്ങളെ ഒഴിച്ച് നിർത്തിയാൽ മലയാളചലച്ചിത്ര ചരിത്രത്തിലെ വിരിമാറിൽ അഭിമാനസ്തംഭങ്ങളായ സിനിമകൾക്ക് പിന്നിലും മുന്നിലും നിന്ന മുസ്ലിം സാന്നിധ്യങ്ങൾ ഒന്നളക്കാമോ ? ഇതിൻഡ്യയാണ്. ഇവിടൊരുപാട് പേരുണ്ട്. കഴിവുള്ള ഒരു കൂട്ടമാളുകൾക്ക് സിനിമ എടുക്കാൻ അവകാശമുണ്ട്.അതിപ്പോ ജാതീം മതോം നോക്കി കാണുന്നവരെ ചവിട്ടിപുറത്താക്കാൻ വകുപ്പില്ലാത്തത് കൊണ്ട് നിങ്ങളൊക്കെ തത്കാലം ഇവിടെ തന്നെ ജീവിച്ചോ. വെറുതെ ഓവറായി ചൊറിഞ്ഞാൽ "അള്ളാണെ നല്ല ഇടിയിടിക്കും" 2 . നല്ല സിനിമ. ഓരോ പത്തോ ഇരുപതോ മിനിട്ടു കൂടുമ്പോ ഓരോ ഞെട്ടിപ്പൻ രംഗങ്ങൾ വരും. നല്ല എഡിറ്റിംഗ്. നല്ല കാമറ. നല്ല സംവിധാനം. മികച്ച കാസ്റ്റിങ്. മട്ടാഞ്ചേരിയെ ഒരുപാട് ഗ്ലോറിഫൈ ചെയ്യുകയോ...