Skip to main content

അരുവിയെപ്പറ്റി അരപ്പുറം


ന്നാ പിന്നെ ഞാനും അരുവിയെപ്പറ്റി അരപ്പുറം… റിവ്യൂ ഒന്നുമല്ല. ആസ്വാദകന്റെ മറുപടിയാണ്…

1. തൊലി വെളുത്ത നായിക ആയതോണ്ട് മാത്രമാണിത്രപേർ വല്യ ഡയലോഗടിക്കുന്നത് ഇതൊരു സാധാരണ പടമാണ് എന്ന ചില ജല്പനങ്ങൾക്ക്‌; പ്രമുഖ കളറുള്ള നടിമാർ അഭിനയിച്ച സിൽമകളിൽ പലതും പരാജയങ്ങളാണ്‌. കഥയാണ് കഥാപാത്രങ്ങളാണ് സംവിധാനമികവാണ് തിരക്കഥയുടെ കരുത്താണ് ടെക്നീഷ്യൻമാരുടെ ശരിയായ അധ്വാനമാണ് സിനിമയുടെ (നല്ല) വിജയം. 

2. എന്തൊരു വെറുപ്പിക്കലാണ് അരുവി പോസ്റ്റുകൾ എന്ന് കമന്റുന്നവരോട്; ഇൗ സിൽമയെ കൊല്ലല്ലേ തല്ലല്ലേ എന്ന് പറഞ്ഞു പ്രമുഖ സിനിമകൾ പൊക്കിപ്പിടിച്ച് വരുന്ന പെയ്ഡും അൺപെയ്ഡുമായ ഊജ്ജ്വല പോസ്റ്റുകൾ ഞങ്ങളും സഹിക്കുന്നു ബ്രോസ്.. സോ മനസ്സിന് പിടിച്ച സിനിമയെപ്പറ്റി സംസാരിക്കാൻ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാൻ ഞങ്ങ പോസ്റ്റും.

ഒഴുക്ക് നിലച്ചപ്പോൾ ആഴം കൂടിയ സൗന്ദര്യമാണരുവി.

നമ്മളൊക്കെ ഓരോ അരുവികളാണ്. ഏതാണ്ട് ഒരിടത്ത് നിന്ന് ആരംഭിച്ച് കടലിൽ അവസാനിക്കുന്ന അരുവികൾ. ചിലവ സമതലത്തിലൂടെ ചിലവ മരുഭൂമിയിലൂടെ ചിലത് ഏറ്റവും മനോഹരമായ താഴ്‌വാരങ്ങളിലൂടെ. അരുവിയെപ്പോലെ, എന്നെപ്പോലെ ഒഴുകി തുടങ്ങിയ ഒരുപാട് പേര് ഉണ്ടെന്നതാണ് തുടക്കത്തിൽ തന്നെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഫാക്ടർ. സൗന്ദര്യവും സന്തോഷവും അലിഞ്ഞൊഴുകുന്ന ആരംഭം. മിക്കവയും നമുക്കൊക്കെ പരിചിതമായ കാഴ്ചകൾ ആയതുകൊണ്ടാവും എല്ലാം പെട്ടെന്ന് പെട്ടെന്ന് കണ്ണിലൂടെ ഓടിത്തീരും (എഡിറ്റർ മരണമാസ്). കാസറ്റ് Reynolds പേന കൊണ്ട് കറക്കുന്നതും ഫിലിമിട്ടടിക്കുന്ന ക്യാമറയും ഒക്കെ പാഞ്ഞങ്ങ് പോകും. അപരിചിതമായ നഗരത്തിലേക്കുള്ള പറിച്ചു മാറ്റൽ, അതിനോട് താതാത്മ്യം പ്രാപിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക്. പക്ഷേ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് കടന്നുവരുന്ന വില്ലൻ.(പ്ലീസ് നോട്ട് നോ ക്ലീഷേ വില്ലൻ; ഇനി കാണാൻ ഉള്ളവരുടെ ഒരു ഇത് കളയാതിരിക്കാൻ മാത്രം “വില്ലൻ” എന്ന് ചേർത്തതാണ്). വഴി തടസപ്പെടുമ്പോൾ നമ്മൾ എല്ലാവരും ആദ്യം ചെയ്യുന്ന പോലെ അരുവിയും ചുറ്റുമുള്ള ലോകം കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങുന്നു. അരുവിയുടെ ചിന്തകൾക്ക്, അരുവിക്ക് ആഴം കൂടുന്നു. ആ പെൺകുട്ടി കണ്ട, നമുക്ക് കാട്ടിത്തരുന്ന ഞാനും നീയുമുള്ള ലോകം മറ്റൊരു ഡയമെൻഷൻ ആണ്. ജീവിതത്തെ ഏറ്റവും ശക്തമായി സ്നേഹിക്കുമ്പോഴും ആ ജീവിതം ആവിശ്യപ്പെടുന്ന അനാവശ്യമായ വ്യവസ്ഥിതികളെ അവഞ്ജയോടെ കാണുന്ന അരുവി. എല്ലാ വിവേചനങ്ങളും മാറ്റി നിർത്തി എല്ലാവരും ചിരിച്ചു കളിച്ച് സന്തോഷമായി കഴിഞ്ഞ നിമിഷങ്ങൾ ആസ്വദിച്ച, സൗഹൃദത്തിന്റെ തീരമൊരുക്കിയ നന്മയുടെ അരുവി… 

ഒന്നും ആഗ്രഹിക്കാതെ എല്ലാം ആഗ്രഹിക്കുന്ന അരുവിയുടെ കൈ പിടിച്ച് നെഞ്ചിലെ നീറ്റൽ മറച്ച് പറയാൻ കൊതിച്ചു പോകും, അരുവി ഞാൻ നിന്നെ പ്രണയിക്കുന്നു. സ്നേഹിക്കുന്നു. ആരാധിക്കുന്നു. നിന്റെ നെറുകയിൽ കൈ വെച്ച് വാത്സല്യമുള്ള ഏട്ടനാവാൻ അച്ഛനോ അടുത്ത സുഹൃത്തോ ആവാൻ ദാ ഇവിടെ ഞാനുണ്ട് എന്ന് പറയാൻ. ഒടുക്കം അരുവിയുടെ ഹൃദയം തൊട്ട ട്രാൻസ് ജെൻഡർ സുഹൃത്തിന്റെ കൈ പിടിച്ചൊന്ന് കരയാൻ…ട്രാൻസ് ജെൻഡർ എന്നെടുത്ത് പറഞ്ഞ എന്റെ ലിംഗ വിവേചനം ചോദ്യം ചെയ്യരുത്. എത്ര സൗത്ത് ഇന്ത്യൻ സിനിമകളിൽ ഉണ്ട് എടുത്ത് പറഞ്ഞാൽ ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിയുടെ നെഞ്ച് വേദനിക്കാത്ത സിനിമകൾ.!? ഇത് മാർക്ക് ചെയ്യപ്പെടണം. ഏറ്റവും മിനിമം “തിര”യോടൊപ്പം എങ്കിലും.

NB: അരുവിയുടെ ഫസ്റ്റ് ഷോ കഴിഞ്ഞു ഓഡിയൻസ് റസ്പോൺസ് വീഡിയോ ഇറങ്ങിയിരുന്നു. അതിൽ ഒരു പെൺകുട്ടി ആകെ പറഞ്ഞത് ഇതാണ് “ എന്റെ മകൾക്ക് അരുവി എന്ന് പേരിടാൻ ആഗ്രഹിക്കുന്നു”. ലോക തള്ളാണ് എന്ന് കരുതി വിട്ടതാണ്. സിനിമ കണ്ട് ദിവസങ്ങൾ കടന്നുപോയി. ഇപ്പോഴും തോന്നുന്നു. എനിക്കൊരു മകൾ ഉണ്ടായാൽ...


Comments

Popular posts from this blog

Top 10 Malayalam Songs of 2019 1st Quarter | Unni Vlogs

കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan