Skip to main content

Posts

Showing posts with the label blog
അച്ഛന് സ്ഥലം മാറ്റം കിട്ടുമ്പോ കിട്ടുമ്പോ ഞങ്ങള് നാല് മക്കളെയും ഭാര്യേം കൂട്ടിയില്ലെങ്കിൽ വല്ല്യ സമാധാനക്കേടാണ്... അക്കാലത്ത് നല്ല വീട് കിട്ടിയാൽ ഭാഗ്യം എന്നാണവസ്ഥ... ഇനി കിട്ടിയാലും ഇല്ലെങ്കിലും കുരുത്തക്കേടിന് കൈയ്യും കാലും വെച്ച നമുക്കെന്താ..!!! അന്നൊക്കെ ഒരു മുറിയുള്ള വീടുകളിൽ കഴിയുമ്പോ രണ്ടു ഡബിൾ കോട്ട്‌ കട്ടിൽ അടുപ്പിച്ചിട്ടാണ് അച്ഛനും അമ്മേം പിള്ളേരും ഉറങ്ങുക. ഇപ്പോഴും ഇഷ്ടം ആ അറ്റത്തെ മൂലയ ാണ്. ലോകത്തിലെ ഏറ്റവും സേഫ് ആയ ഇടം. ഭൂതപ്രേതങ്ങൾ രാത്രി രക്തം കുടിക്കാൻ വരുമ്പോ ആദ്യം അറ്റത്ത് കിടക്കുന്നവരെ തട്ടി കഴിഞ്ഞല്ലേ നമ്മുടെ അടുത്തെത്തുള്ളു. അപ്പോഴേക്കും വിശപ്പടങ്ങി തിരികെ പോയാൽ നമ്മള് സേഫ്. അതിലും വലിയ ഒരു കാര്യമുണ്ട്. മൂന്ന് ഈർക്കിലി ഒന്നിച്ച് ചേർത്ത് അറ്റം വളച്ച് വൃത്താകൃതിയിൽ വെച്ച് ചൂട് വെള്ളത്തിൽ മുക്കിയാണ് അമ്മയുടെ പ്രഹരങ്ങൾ നടക്കപ്പെടുക. പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എനിക്ക് ഞാൻ തന്നെ വിഷം കൊടുത്ത് തട്ടിക്കളഞ്ഞേനെ... അത്രയും കുരുത്തം കെട്ട വിത്ത്. അങ്ങനെ അമ്മ തല്ലാൻ വരുമ്പോ ഒരു ഒട്ടമുണ്ട്. വീടിനകത്തും, വീടിന് ചുറ്റും ഒക്കെ. ചിലപ്പോ അമ...

സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും

"ദൈവദശകം" വഴി ഒന്ന് ആലോചിച്ചപ്പോൾ ഒരു ചിന്ത… (വായനേടെ ഓരോരോ പ്രാന്തുകൾ) വ്രതമെടുത്ത് മലകയറി അയ്യപ്പനെ കാണുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന ഒരേ ഒരു അഡ്വൈസ് "തത്വമസി" ആണ്... നീ അന്വേഷിക്കുന്നത് നിന്നെ തന്നെയാണ്... നീ തന്നെ ഈശ്വരൻ എങ്കിൽ ശബ്ദമുഖരിതമായ പ്രാർത്ഥനകളോ ഗന്ധപൂരിതമായ അന്തരീക്ഷമോ വാഗ്വാദങ്ങളുടെ അനാവശ്യതാപങ്ങളോ അല്ല പ്രാർത്ഥന. സമാധാനപരമായ അന്തരീക്ഷത്തിൽ നീ നിന്നെ തന്നെ കണ്ടെടുത്ത് സംവദിക്കുന്നതാണ്. നീ നിന്നെ കണ്ടെത്തുന്നത് നിന്റെ ഉള്ളിലെ എല്ലാമുള്ള എന്നാൽ ഒന്നുമില്ലാത്ത ഇൻഫിനിറ്റിയിൽ നിന്നാണ്.(ലാസ്റ്റ് പറഞ്ഞ ഡയലോഗ് വേറെ വിഷയമാണ്. പിന്നെയാവാം) അത്യന്തം ഏകാഗ്രതയിൽ മാത്രമാകാം നമുക്ക് നമ്മെ കണ്ടെത്താൻ ആവുക. അപ്പോ, മലയ്ക്ക് പോയി സ്വാമിയേ കാണുന്നവന് കിട്ടുന്ന മെസ്സേജ് ആണ് തത്വമസി. ഒന്ന് ലളിതമായി പറഞ്ഞാൽ, “നീ ഇത്ര കാലവും അന്വേഷിച്ച നിന്റെ ദൈവം നീയാണ്. നീ നിന്നിലെ നിന്നെ കണ്ടെത്തൂ. സംവദിക്കാൻ ശ്രമിക്കൂ.”. സ്വാഭാവികമായും “ഇവിടെ കിടന്നു കറങ്ങിയിട്ട്‌ കാര്യമില്ല. നീ അന്വേഷിക്കുന്നത് നീ തന്നെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തണം” എന്ന് ഒരു സാധനം അന്വേഷിക്കുന്ന ആളോട് പറഞ്...

ഈ രണ്ട് മിനിറ്റ് വീഡിയോ കണ്ടാൽ ഒരുപാട് സമയം ലാഭിക്കാം | Microsoft SMS Or...

ചെറിയ ഒരു അറിവാണ്. കണ്ടിട്ട് അഭിപ്രായം പറയൂ. കൂടുതൽ സാങ്കേതിക കാര്യങ്ങളിലെ സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ. എല്ലാം അറിയാം എന്നല്ല, അറിയാത്തവ അന്വേഷിച്ചു കണ്ടു പിടിച്ചു തരാം എന്ന് കൂടിയാണ്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

Ride n Dine | Kerala Restaurant Review | Malayalam | Zam Zam Hotel Triva...

കാര്യമുള്ള കാര്യം ആണെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കണം | My Opinion

"ഇൗ സോഷ്യൽ മീഡിയയിൽ കിടന്നു കുരച്ചിട്ടെന്ത് കാര്യം..!?" "ഹാഷ്ടാഗും പേരുകളും മാറുന്നു എന്നല്ലാതെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ട്‌ ഒരു കാര്യോമില്ല" ഇത്തരം ചില ഡയലോഗുകൾ ഒരുപാട് കേട്ടു... എന്തായാലും (ജനുവിൻ ആയ കാര്യങ്ങളിൽ, ജനുവിൻ ആയ കാര്യങ്ങളിൽ മാത്രം) ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും. മറ്റുള്ളവരുടെ സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾ, എന്റെ വിവേചന ബുദ്ധിക്ക് ആവശ്യമാണ് എന്ന് തോന്നിയാൽ പ്രോത്സാഹിപ്പിക്കും... രണ്ടു കാരണങ്ങൾ കൊണ്ട്... (Pls നോട്ട്‌... ഹർത്താൽ നടത്തിയും ജനജീവിതം ദുസ്സഹമാക്കിയുമുള്ള ഒരു പ്രതിഷേധ രീതിയോടും എനിക്കൊരു തരത്തിലും മമത ഇല്ല. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് തെറ്റാണ് എന്ന് തോന്നിയാൽ പറയാം... തിരുത്തണം എന്ന് തോന്നിയാൽ/തിരിച്ചറിഞ്ഞാൽ തിരുത്താൻ തയ്യാറാണ്.) സോഷ്യൽ മീഡിയയിൽ പ്രതികരണം ഒരു ജോലിയാക്കി വംശീയ-വർഗീയ-സാംസ്കാരിക-വിഷം തുപ്പുന്നവരോടല്ല. ക്രിയാത്മകമായ വിമർശങ്ങൾ നടത്തുന്നവരോട്. ആകുലതകളെയും സെന്റിമെൻസിനെയും ചൂഷണം ചെയ്യുകയല്ല, ഇനിയെന്ത് എന്ന ചിന്തയാണ് ആവിശ്യം. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ...

Ride n Dine | Kerala Restaurant Review | Trivandrum | Hotel Surya

രാഹുൽ ആണ് ആദ്യമായി സൂര്യ ഹോട്ടലിലേക്ക് ആദ്യമായി കൊണ്ടുപോകുന്നത്. നല്ല രുചിയുള്ള ഭക്ഷണം. പക്ഷെ അതിലും വലിയ ആകർഷണം മൂന്ന് രൂപേടെ ചായ ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യ ദിനങ്ങളിലെ നൊസ്റ്റാൾജിയ. പണം എന്നും പ്രശ്നം ആണ്. വന്നു ഒരു വര്ഷം കഴിയാറായി. ചായയുടെ വില കൂടി. രുചിക്കിപ്പഴും അതേ നിലവാരം ഉണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...