Skip to main content

Posts

Showing posts with the label love

പ്രിയപ്പെട്ട ബാലുച്ചേട്ടാ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ... അങ്ങനെ വിളിക്കാൻ മാത്രം പരിചയമോ ബന്ധമോ, എന്തിനു നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷെ നിങ്ങളുടെ വയലിൻ കേട്ട് വളർന്ന കേരളത്തിലെ മറ്റേതൊരാളും വിളിക്കുന്ന പോലെ എനിക്കും അവകാശമുണ്ട്. "എൻ നെഞ്ചിലേ" എന്ന് തുടങ്ങുന്ന പാട്ടും "നോ നോ ടെൻഷൻ" എന്ന പാട്ടുമൊക്കെയാണ് ഈ ചേട്ടൻ കൊള്ളാമല്ലോ എന്നാദ്യം തോന്നിപ്പിച്ചത്. പിന്നെ ഏതെക്കെയോ സ്റ്റേജ് ഷോകളിൽ നിങ്ങളെങ്ങനെ ഒറ്റയാനെ  പോലെ കാണികളെ കയ്യിലെടുത്തമ്മാനമാടുമ്പോ കൊതിച്ചിട്ടുണ്ട്... ആദ്യമായി ജോലിക്ക് ഇന്റർവ്യൂന് പോയപ്പോ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചു. "ഏറ്റവും പ്രൗഢമായ ഒരു സ്റ്റേജിൽ എന്നെക്കാണാൻ, എന്റെ പെർഫോമൻസ് കാണാൻ മാത്രം നോക്കിയിരിക്കുന്ന ഒരു വലിയ പുരുഷാരത്തെ ഒരിക്കൽ അഭിസംബോധന ചെയ്യണം... നീലയും വയലറ്റും ഓറഞ്ചും ബാക്ക്ഗ്രൗണ്ട് ലൈറ്റുകൾ തിളങ്ങുന്ന വേദിയിൽ... ആ സ്പോട്ടിൽ തട്ടിപ്പോയാലും ഞാൻ ഹാപ്പിയാണ് സാറേ" എന്നാണ് അന്ന് മറുപടി കൊടുത്തത്. ബാലുച്ചേട്ടാ, നിങ്ങളെയൊക്കെ കണ്ടു കേട്ട് കൊതിച്ചു വളർന്നത് കൊണ്ടാവും അന്നിത് പറയുമ്പോ ഞാൻ പറയുന്നത് ഒരു അഹങ്കാരമായോ അതിമോഹമായോ തോന്നാഞ്ഞത്. ഞാൻ ഉപയോഗി...

വെറുതെ ഒരു മിസ്സിംഗ്

തിരുവല്ലയിൽ അച്ഛന്റെ വീടിനടുത്ത് ഉള്ള ഒരു വലിയ ഗ്രൗണ്ട് ആണ്. മുൻപിവിടെ കരിമ്പൊക്കെ കൃഷി ചെയ്തിരുന്നു. അവിടെ പണിയെടുത്ത് കിട്ടിയതുൾപ്പടെയുള്ള കാശിനാണ് ആ മനുഷ്യൻ പഠിച്ച് വക്കീലായതും ജോലി നേടിയതുമൊക്കെ... വെറുതെ ഈ ഫോട്ടോ എടുത്ത് കഴിഞ്ഞ് ആലോചിച്ചു... ഈ ഫ്രേമിൽ "ഞാനൊക്കെ പണ്ട് പണിയെടുത്ത സ്ഥലാ" എന്ന് ഊറ്റം കൊള്ളുന്ന ഒരപ്പനും "മടുത്തച്ഛാ കുറെത്തവണ ആയില്ലേ" എന്ന് പറയുന്ന ഒരു മകനും കൂടി ഉണ്ടായിരുന്നെങ്കിൽ...

സന്തോഷവും അഭിമാനവും ചെറിയൊരു മാപ്പും

സ്വല്പം നീളം കൂടുതലാണ്… തിരക്കുണ്ട് എങ്കിൽ പിന്നെ സമയം പോലെ വായിച്ചാ മതി. കഴിഞ്ഞ ദിവസം ബ്ലാക്ക് പാന്തർ സിനിമ കണ്ടപ്പോ കിട്ടിയ ഡയലോഗാണ്; “സ്വന്തം മരണത്തിന് തന്റെ മക്കളെ പ്രാപ്തരാക്കാനാവാത്തതാണ് ഒരച്ഛന്റെ തോൽവി”. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു രാത്രി അച്ഛൻ പറഞ്ഞു നമുക്ക് ടെറസിൽ പോയിരിക്കാം. അങ്ങനെ ഒരു സംഭവം ഓർമ്മ വെച്ച ശേഷം മുൻപ് ഉണ്ടായിട്ടില്ല… ഒരു മെഴുകുതിരി കത്തിച്ച് വിൽസും വലിച്ച് പുള്ളി ഇങ്ങനെ മുന്നിലിരിക്കുന്നു… ഞാൻ ഒരു കഥയുമില്ലാതെ ഇരിക്കുന്നു… അച്ഛൻ കുറെ പറഞ്ഞു. പിന്നീട് ഓർമ്മയിൽ ഇത്രേയുള്ളൂ, “അനിയനേം അനിയത്തിമാരെയും അമ്മയേയും നന്നായി നോക്കണം. ആരുടേം കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല…” എന്തിനാണോ എന്തോ… പുള്ളിക്കങ്ങനെ പറയാൻ തോന്നിക്കാണും… പക്ഷേ അദ്ദേഹം മരിച്ച ശേഷം ഇന്നുവരെ മനസ്സിൽ ആ ഡയലോഗുണ്ട്… ഒരു പക്ഷെ അച്ഛന്റെ ശബ്ദവും മോടുലേഷനും അടക്കം ഇപ്പഴും ഓർത്തിരിക്കുന്ന ഒരേ ഒരു സംഭവം… അനിയത്തിമാർക്ക്‌ നല്ല വിദ്യാഭ്യാസം നൽകുക... അനിയന് സ്വന്തം ഇഷ്ടപ്രകാരം സന്തോഷമായി ജീവിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുക… കഴിഞ്ഞ 5ആം തീയതി എന്റെ പിറന്നാളായിരുന്നു. പക്ഷേ ഇൗ വർഷം ഒരു പ്രത്യേകത കൂടി...

കിടിലൻ ബീഫ് റോസ്റ്റും ബീറ്റ്‌റൂട്ട് പച്ചടിയും

ലോകത്ത് എല്ലാവർക്കും ഓരോ "വലിയ ഇഷ്ടങ്ങൾ" ഉണ്ടാകും... ചിലപ്പോൾ ചിലരുടെ "വലിയ ഇഷ്ടങ്ങൾ" പരസ്പരം തണലാകും... ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നത് വെച്ച് നോക്കുമ്പോ അമ്മക്ക് പാചകം ഒരു വലിയ "വലിയ ഇഷ്ടമാണ്". പ്രത്യേകിച്ച് ഗുരു ഒന്നും പറയാനില്ലാതെയാണ് ഞാൻ എഡിറ്റിങ്ങും ഷൂട്ടിങ്ങും ഒക്കെ പഠിപ്പിച്ചത്... എന്റെയും വലിയ ഇഷ്ടങ്ങളിൽ ഇത് രണ്ടും ഉണ്ട്...  ഇപ്പൊ അമ്മയുടെ ഒരു പാചക-വാചക വീഡിയോ എടുത്ത് അത് അമ്മ തന്നെ കാണുന്നതും, അടുത്ത തവണ നമുക്ക് ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്നൊക്കെ പറയുന്നതും എന്റെ "വലിയ സന്തോഷങ്ങൾ" ആയി മാറുന്നുണ്ട്... എല്ലാവരും അവനവന്റെ ഉള്ളിലെ സൂപ്പർ താരോദയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയാണ്... ഞാനും അങ്ങനെ ആയിരുന്നു... പക്ഷേ, എല്ലാവരും താരങ്ങൾ ആവാനുള്ളവരല്ലല്ലോ... ചിലരൊക്കെ താരങ്ങളുടെ പിന്നിൽ നിൽക്കാനുള്ളവരാണ്... താരങ്ങളെ വളർത്തിയെടുക്കാൻ മെനക്കെടേണ്ടവരാണ്... I'm trying to present you "The SuperLady" I know...

ഓർമ്മ : രാമസ്വാമി

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്… ഇന്നീ ദിവസം വരെ അച്ചനില്ലാത്ത കുറവ് ഞങ്ങളെ അറിയിക്കാതിരിക്കാൻ കഴിവിനുമപ്പുറം ശ്രമിക്കുന്നുണ്ട് അമ്മ. അവരോളം വലുതായി എനിക്കൊന്നുമില്ല… ഉണ്ടാവുകയുമില്ല… പക്ഷേ, എല്ലാ ആൺകുട്ടികളുടെയും ഒരു നായകപരിവേഷമുള്ള സ്വത്വമാണ് അച്ഛൻ. ഇടയ്ക്ക് എവിടെയൊക്കെയോ എനിക്ക് അച്ഛനെ മിസ്സ് ചെയ്തിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ…!? നിങ്ങൾക്ക് അമ്മയെ പോലെ കരുതൽ തരുന്ന ആരെയും അമ്മ എന്ന് വിളിക്കാം… സഹോദരങ്ങളെ പോലെ ഹൃദയം ചേർക്കുന്നവരെ ചേട്ടനോ ചേച്ചിയോ സൗകര്യം പോലെ എന്തും വിളിക്കാം… പക്ഷേ കൂട്ടിനില്ലാത്ത അച്ഛന്റെ കരുതലോ സ്നേഹമോ സാമീപ്യമോ നൽകുന്ന ആളെ അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല… എങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. അച്ഛൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്റെ തോളൊപ്പം പൊക്കമുള്ള ഒരാളായിരിക്കും… ഒരല്പം ഉരുണ്ട ശരീരപ്രകൃതി… എപ്പഴും വടിവൊത്ത വേഷം ധരിച്ച് പുറത്തിറങ്ങുള്ളു… അങ്ങനെയുള്ള, ആളുകളെ എനിക്കിഷ്ടമാണ്. അങ്ങനെ ഒരാളെ ഞാൻ തിരുവനതപുരത്ത് കണ്ടു… കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ “കാല” സിനിമ റിലീസ് ആകുന്ന ദിവസം. വടിവൊത്ത മനോഹരമായ വസ്ത്രം ധരിച്ച ...

How to make Kerala Style Duck Roast | Wh"En Amma Cooks"

how to make duck roast. kerala style cooking mother's recipe amma cooking duck fry roast curry

Ride n Dine | Kerala Restaurant Review | Trivandrum | Statue Hotel

സ്റ്റാച്യൂ ഹോട്ടൽ പുതുക്കി. പിന്നീട് പോയിട്ടില്ല. ഉടനെ ഒരു പോക്കുണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...

Kerala Fish Curry and Fry | Wh"En Amma" Cooks | Episode 01 | Full

സുജേടെ പാചകം സൂപ്പറാ… സുജചേച്ചി ഉണ്ടാക്കുന്ന മാങ്ങ അരച്ച് വെച്ച തേങ്ങാ ചമ്മന്തി… നിന്റമ്മെടെ കുക്കിങ് ഒരു രക്ഷേമില്ല… ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്… കേക്കാൻ നല്ല രസമാണ്, കഴിക്കാനും ടേസ്റ്റ് ആണ്… ഞാൻ ഇന്നുവരെ അംഗീകരിച്ചിട്ടില്ല… അംഗീകരിക്കുകയുമില്ല… (അങ്ങനെ അമ്മയെ അഹങ്കാരി ആക്കിയ മകനാവാൻ എനിക്ക് താല്പര്യമില്ല) അനിയൻ പഠിത്ത ആവിശ്യത്തിന് ക്യാമറ വാങ്ങിയപ്പോ മുതൽ ഇടക്കും തലക്കും നൈസ് ആയി ഒരാഗ്രഹം അവതരിപ്പിക്കാറുണ്ട്… “എന്റെ ഒരു കുക്കറി ഷോ എടുത്ത് ഫേസ്ബുക്കിൽ ഇഡ്റാ”... (അവൻ മെനക്കെട്ട്‌ വീഡിയോ എടുത്ത് ബാക്കിയായി) അപ്പോ ഇന്ന് ഞാൻ കരുതി എന്നാപ്പിന്നെ അതങ്ങാട് നടക്കട്ടെന്ന്… മീൻകറിയും മീൻ വറുത്തതും ചോറും… പക്ഷേ ഇൗ കുക്കറി ഷോ ബേയങ്കര ഡിഫ്രെന്റ് ആണ്… അമ്മ വക പാചകവും വാചകവും ഉണ്ട്… സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞ കുറെ കൗണ്ടറുകളും… 

ഓർമ്മക്കുറിപ്പ് : Lesson 2017

പാഠം ഓഫ് 2017 ഞാൻ ഒരു ആർജെയാണ്… ദാ മൈക്കിനെ വിട്ട് മ്മക്കൊരു പണിയും നടക്കില്ല… ജനുവരി മാസം രവിസാർന്‍റെ റൂമിൽ കേറി എനിക്ക് ഡിജിറ്റൽ ടീമിൽ നിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ കരുതിയത് ആർജെ ന്റെ മനസ്സിൽ ഉണ്ടല്ലോ മറ്റൊരു മേഖല കൂടി നന്നായി അറിഞ്ഞിരുന്നാൽ നല്ലതാണല്ലോ എന്നായിരുന്നു. അങ്ങനെ ജനുവരി 9ന് മൈക്കിന്റെ മുന്നിലിരുന്നത് അവസാനത്തെ കൊച്ചി സൂപ്പർ ഫാസ്റ്റ് ആയി. ഗുണങ്ങൾ ഒരുപാടുണ്ടായി… വീഡിയോ എഡിറ്റിംഗ് ഉഷാറായി ചെയ്യും, ക്യാമറ കൈകാര്യം ചെയ്യും, പിന്നെ സോഷ്യൽ മീഡിയയിലെ അത്യാവശ്യം പരിപാടികള ും പഠിച്ചു. ഇൗ യൂട്യൂബില് വൺ മില്ല്യൻ വ്യൂ നമ്മള് ചെയ്ത ഒരു വീഡിയോയ്ക്ക് കിട്ടുമ്പോ ഉള്ള ഒരിത് ഉണ്ടല്ലോ, അതനുഭവിക്കാൻ പറ്റി. പിന്നെ ഒരു ക്യാമറാമാൻ എന്ന് പറഞ്ഞു നമ്മള് ഒരു ടീമിൽ നിക്കുമ്പോ ഒരു പ്രത്യേകതരം മാൻ മാനേജ്മെന്റ് പഠിക്കും (ഇത് മനസ്സിലാവണ്ടവർക്ക്‌ മനസ്സിലാവും) അതും പഠിച്ചു. അങ്ങനെയങ്ങനെ ജോളിയായി പോകുമ്പോ നമ്മള് ഷൂട്ട് ചെയ്യണ പരിപാടിയിലെ ഗസ്റ്റും സാധാരണക്കാരും ഉണ്ണി എന്ന ആർജെയെ ഏഴെട്ട് മാസം കേൾക്കാതിരുന്നിട്ടും ഓർക്കുന്നുണ്ടെന്നും ആയാളെപ്പോ തിരിച്ചുവരുമെന്നു ചോദിക്കുന്നുണ്ടെന്നും ഒക്കെ നേരിട്ടും ...