Skip to main content

സന്തോഷവും അഭിമാനവും ചെറിയൊരു മാപ്പും

സ്വല്പം നീളം കൂടുതലാണ്… തിരക്കുണ്ട് എങ്കിൽ പിന്നെ സമയം പോലെ വായിച്ചാ മതി.
കഴിഞ്ഞ ദിവസം ബ്ലാക്ക് പാന്തർ സിനിമ കണ്ടപ്പോ കിട്ടിയ ഡയലോഗാണ്; “സ്വന്തം മരണത്തിന് തന്റെ മക്കളെ പ്രാപ്തരാക്കാനാവാത്തതാണ് ഒരച്ഛന്റെ തോൽവി”. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു രാത്രി അച്ഛൻ പറഞ്ഞു നമുക്ക് ടെറസിൽ പോയിരിക്കാം. അങ്ങനെ ഒരു സംഭവം ഓർമ്മ വെച്ച ശേഷം മുൻപ് ഉണ്ടായിട്ടില്ല… ഒരു മെഴുകുതിരി കത്തിച്ച് വിൽസും വലിച്ച് പുള്ളി ഇങ്ങനെ മുന്നിലിരിക്കുന്നു… ഞാൻ ഒരു കഥയുമില്ലാതെ ഇരിക്കുന്നു… അച്ഛൻ കുറെ പറഞ്ഞു. പിന്നീട് ഓർമ്മയിൽ ഇത്രേയുള്ളൂ, “അനിയനേം അനിയത്തിമാരെയും അമ്മയേയും നന്നായി നോക്കണം. ആരുടേം കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല…” എന്തിനാണോ എന്തോ… പുള്ളിക്കങ്ങനെ പറയാൻ തോന്നിക്കാണും… പക്ഷേ അദ്ദേഹം മരിച്ച ശേഷം ഇന്നുവരെ മനസ്സിൽ ആ ഡയലോഗുണ്ട്… ഒരു പക്ഷെ അച്ഛന്റെ ശബ്ദവും മോടുലേഷനും അടക്കം ഇപ്പഴും ഓർത്തിരിക്കുന്ന ഒരേ ഒരു സംഭവം… അനിയത്തിമാർക്ക്‌ നല്ല വിദ്യാഭ്യാസം നൽകുക... അനിയന് സ്വന്തം ഇഷ്ടപ്രകാരം സന്തോഷമായി ജീവിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുക…
കഴിഞ്ഞ 5ആം തീയതി എന്റെ പിറന്നാളായിരുന്നു. പക്ഷേ ഇൗ വർഷം ഒരു പ്രത്യേകത കൂടി വന്നു. എന്റെ അച്ഛൻ ഒരു വട്ടം കൂടി ജയിച്ചു. എന്റെ അമ്മയുടെ ഉൾക്കരുത്തും കൂടെ നിന്ന ഒരു പറ്റം “കൺകണ്ട” ദൈവങ്ങളും കൂടി ജയിപ്പിച്ചു. എന്റെ അനിയത്തിമാരിൽ ഒരാളുടെ വിവാഹമായിരുന്നു… എല്ലാം മംഗളമായി നടന്നു.
നിറഞ്ഞ നന്ദി പറയണ്ട ഒരുപാട് ആളുകൾ ഉണ്ട്. സാമ്പത്തികമായി സഹായിച്ച, ആളായി ചങ്ക് പറിച്ചു കൂടെ നിന്ന കുറേയധികം ആളുകൾ… ഞങ്ങടെ പ്രിയപ്പെട്ട വക്കീലാന്റിയെയും കുടുംബത്തേയും പിന്നെ ടെൻസനടക്കാം അനിയന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിൽ നന്ദികേടാണ്… ഇവരൊക്കെ ഒരിക്കലല്ല ഒരുപാടിടത്ത് മുന്നിൽ നിന്ന് കാര്യങ്ങളൊക്കെ ചെയ്ത് തരുമ്പോ, (അവനവന് “ഗുണം” ഒന്നുമില്ലെങ്കിൽ) തള്ളിപ്പറയാനും തിരസ്കരിക്കാനും മാത്രം ഉള്ള ബന്ധുക്കളെ (അവിടെയും എക്സപ്ഷനുണ്ട്; കൂടെ ഓടിയെത്തിയ പ്രസാദ് മാമനും സുനിമാമിയും പോലെ ചിലർ) മാറ്റി നിർത്തിയാലും ഞങ്ങൾക്ക് ഉറ്റവരായ ബന്ധുക്കളുണ്ട് എന്നുള്ള വിശ്വാസമാണ്… ചിലതൊക്കെ കൂടിയുണ്ട് പക്ഷേ പറഞ്ഞാലും പറഞ്ഞാലും തീരൂല്ല… സുഹൃത്തുക്കൾ തന്നെയാണ് അന്നും ഇന്നും എന്നും താങ്ങും തണലും... പഠിച്ചിടത്തുന്നും പണിയിടത്തുന്നും നേടിയതും അതാണ്...
ഒപ്പം മാപ്പ് പറയേണ്ട ചില കാര്യങ്ങളുണ്ട്…
ന്യായീകരണമാവില്ല എങ്കിലും, ഒരിക്കലെങ്കിലും കല്ല്യാണം നടത്തിയ ആൾക്കാർക്ക് മനസ്സിലാവും… നെഞ്ചിൽ തീയുമായി ഓടി നടന്ന മാസമായിരുന്നു ഏപ്രിൽ… എല്ലാമൊക്കെ നമ്മുടെ കയ്യിൽ നിൽക്കുന്ന അവസ്ഥ ആയപ്പോ കല്ല്യാണത്തിന് 4 ദിവസം മാത്രം ബാക്കി… ആരെം‍ കല്ല്യാണം വിളിച്ചിട്ടില്ല എന്ന എന്റെ അബദ്ധത്തിന്റെ തിരിച്ചറിവ് വന്ന നിമിഷം… ഏതൊക്കെയോ ഗ്രൂപ്പിൽ ഇട്ടു… ഫോണിൽ കിട്ടിയവരെയോക്കെ വിളിച്ചു, വിളിച്ചു കിട്ടാത്ത ചിലരുടെ തിരിച്ചു വിളികളുടെ മിസ്‌കാൾ പോലും കണ്ടത് കല്ല്യാണത്തിന്റെ അന്ന് വൈകിട്ടാണ്… അങ്ങനെ മിസ്സായ ചിലർ… അവസാന നിമിഷം വിളിച്ചു പറഞ്ഞപ്പോ “എടാ ഇൗ ഞായറാഴ്ച വേറെ പ്രോഗ്രാം ഫിക്സായി പോയി” എന്ന് പറഞ്ഞ വേറെ ചിലർ… ഏറ്റവും വിഷമം ഓഫീസിന്ന് ടാറ്റ പറഞ്ഞിറങ്ങിയപ്പോ ലാലേട്ടൻ ചോദിച്ചതാണ്, “നീ ഞങ്ങളെ ആരെയും കല്ല്യാണം വിളിക്കുന്നില്ലെ” എന്ന്… ശരിയാണ്… ഇൗ ശനിയും ഞായറും തിരുവനന്തപുരത്തുള്ള സഹപ്രവർത്തകർ ഒരാൾക്കും വരാൻ പറ്റില്ല… നമ്മള് തന്നെ ഓർഗനൈസ് ചെയ്യുന്ന ആഗ്രോ ഫെസ്റ്റാണ്… ‌മാനസികമായിട്ടും ജോലിപരമായും ഒക്കെ കട്ട സപ്പോർട്ട് തന്നവരോട് ഒരു ഫോർമൽ വിളിയുടെ ആവിശ്യമില്ലല്ലോ എന്ന് കരുതി… എന്റെ ഏറ്റവും അടുത്ത കൂട്ടുകാരോടും ഞാൻ ഒഫീഷ്യൽ കല്ല്യാണം വിളി നടത്തിയില്ല… ഞായറാഴ്ച ഫ്രീ ആണോ ഒരു പരിപാടിയുണ്ട്, അനിയത്തീടെ കല്ല്യാണം ആണ് എന്നേ പറഞ്ഞുള്ളൂ… അപ്പോ ലാലേട്ടൻ പറഞ്ഞുതന്നു… അങ്ങനെയല്ല, വരുന്നതിന്റെയും വരാത്തതിന്റെയും സൗകര്യം നോക്കിയല്ല കല്ല്യാണം ക്ഷണിക്കുക, “എന്റെ അനിയത്തിയുടെ വിവാഹമാണ് മെയ് അഞ്ചിന്, അത് കഴിഞ്ഞ് ആറിന് റിസപ്ഷൻ ഉണ്ട്. നിങ്ങൾ കുടുംബമായി വരണം” എന്ന് പറയണം എന്ന്… ലാലേട്ടൻ മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ പലരും ഇത് പറഞ്ഞ് തന്നു. അറിയാത്തത് കൊണ്ടാണ്. ക്ഷണിച്ച രീതി തെറ്റായെങ്കിൽ ക്ഷമ ചോദിക്കുന്നു. വിളിക്കാൻ വിട്ടു പോയവരിൽ വലിയൊരു വിഭാഗവും ഒരല്പം ടെൻഷൻ തലയിൽ കയറിയതിന്റെ ഭാഗമായാണ് എന്ന് കരുതണം… ക്ഷമിക്കണം… (വിളിക്കുന്ന വിവാഹചടങ്ങിൽ പങ്കെടുക്കണം എന്നൊക്കെ പോലും ഞാൻ ചിന്തിച്ച് തുടങ്ങിയത് അടുത്തിടെയാണ്...അതിന്റെ ആവിശ്യമൊക്കെ എന്താണ്… അവർടെ കുടുംബങ്ങൾ കൂടി നടത്തുന്ന പരിപാടിക്ക് നമ്മള് സദ്യയിൽ ഉപ്പ് നോക്കേണ്ട ആവിശ്യം എന്താണ് എന്നുള്ള പിന്തിരിപ്പൻ ചിന്താഗതിയുള്ള ഞാൻ മാറിച്ചിന്തിച്ചത് സുഹൃത്തുക്കൾ വിവാഹം കഴിച്ചു തുടങ്ങിയപ്പോഴാണ്. നമ്മുടെയൊക്കെ സാന്നിധ്യം ഒരു ഫീലാണ്). വരാത്തവർ ചിലരുണ്ട്. ഒരു തരിമ്പും ദേഷ്യമില്ല… എല്ലാവരുടെയും തിരക്കുകൾ മനസ്സിലാക്കുന്നു... ഇനിയും കല്ല്യാണങ്ങൾ വരും… പേരിടലുകൾ വരും… മ്മക്ക്‌ കൂടാല്ലോ…
സന്തോഷം… സ്നേഹം… ഉണ്ണി...

Comments

Popular posts from this blog

Theru Malayalam Movie Review | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #theru #amithchakalakkal

Tuck Jagadish Movie Review | Malayalam Review | Amazon Prime Video | Unn...

#TuckJagadish #TuckJagadishTrailer #TuckJagadishMovie #TuckJagadishReview #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan