Skip to main content

Posts

Showing posts from April, 2018

ഹർത്താൽ പൊളിച്ചു...

രാവിലെ കണ്ട ഗംഭീര വാട്ട്സ്ആപ് സ്റ്റാറ്റസ് ; ഹർത്താൽ പൊളിച്ചു... ഒരു ലോഡ് സംശയങ്ങൾ... 1. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ നടത്തിയ പണിമുടക്കിനെ പറ്റിയോ അതിന്റെ ആവിശ്യകതയെപ്പറ്റിയോ തൊഴിലാളികളെ പോലും നേരെ ചൊവ്വേ അറിയിക്കാൻ ഇൗ സമരം കൊണ്ടായോ..!? പോട്ടെ, കേന്ദ്രസർക്കാർ ഇൗ പണിമുടക്ക് കൊണ്ട് ആടി ഉലയുകയോ തീരുമാനം പുന പരിശോധിക്കുകയോ ചെയ്യുമോ..!? 2. ഇൗ നയങ്ങൾ കൊണ്ട് ഏറ്റവും നഷ്ടങ്ങൾ ഉണ്ടാവുക പ്രൈവറ്റ് സെക്ടറിൽ ഉള്ളവർക്കല്ലേ...!? ഗവൺമെന്റ് ഓഫീസുകൾ അടക്കം സ്തംഭിപ്പിച്ചു നാട്ടുകാരെയും ബുദ്ധിമുട്ടിച്ചിട്ട്‌ ഇൗ സമരം ആർക്ക് വേണ്ടി..!? മിക്കവാറും പല പ്രൈവറ്റ് സ്ഥാപനങ്ങൾ ഇന്നലെയും പ്രവർത്തിച്ചു. 3. സമരത്തിന് മുന്നിൽ നിൽക്കുകയും ഓട്ടോറിക്ഷ പോലെയുള്ള വണ്ടികളുടെ കാറ്റഴിച്ച് വിടുകയും ചെയ്ത ആളുകളുടെ ഉദ്ദേശ്യം ആരെ കാര്യങ്ങൾ ധരിപ്പിക്കൽ ആയിരുന്നു..!? തൊഴിൽ എടുത്തു ജീവിക്കുന്നു എന്ന കാര്യം മാറ്റി നിറുത്തിയാൽ ഓട്ടോറിക്ഷക്കാരെ അവരുടെ വണ്ടിയിൽ സ്ഥിര നിയമനം ആയാലും താൽക്കാലിക നിയമനം ആയാലും അത് തീരുമാനിക്കുന്നത് അവർ തന്നെയല്ലേ..!? അവരീ തൊഴിൽ നയത്തിന് പുറത്ത് നിൽക്കുന്നവരല്ലെ..!? അവരെയും ഇൗ പണിമുടക്ക