Skip to main content

Posts

Showing posts with the label amma

സന്തോഷവും അഭിമാനവും ചെറിയൊരു മാപ്പും

സ്വല്പം നീളം കൂടുതലാണ്… തിരക്കുണ്ട് എങ്കിൽ പിന്നെ സമയം പോലെ വായിച്ചാ മതി. കഴിഞ്ഞ ദിവസം ബ്ലാക്ക് പാന്തർ സിനിമ കണ്ടപ്പോ കിട്ടിയ ഡയലോഗാണ്; “സ്വന്തം മരണത്തിന് തന്റെ മക്കളെ പ്രാപ്തരാക്കാനാവാത്തതാണ് ഒരച്ഛന്റെ തോൽവി”. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു രാത്രി അച്ഛൻ പറഞ്ഞു നമുക്ക് ടെറസിൽ പോയിരിക്കാം. അങ്ങനെ ഒരു സംഭവം ഓർമ്മ വെച്ച ശേഷം മുൻപ് ഉണ്ടായിട്ടില്ല… ഒരു മെഴുകുതിരി കത്തിച്ച് വിൽസും വലിച്ച് പുള്ളി ഇങ്ങനെ മുന്നിലിരിക്കുന്നു… ഞാൻ ഒരു കഥയുമില്ലാതെ ഇരിക്കുന്നു… അച്ഛൻ കുറെ പറഞ്ഞു. പിന്നീട് ഓർമ്മയിൽ ഇത്രേയുള്ളൂ, “അനിയനേം അനിയത്തിമാരെയും അമ്മയേയും നന്നായി നോക്കണം. ആരുടേം കാര്യം നമുക്ക് പ്രവചിക്കാൻ പറ്റില്ല…” എന്തിനാണോ എന്തോ… പുള്ളിക്കങ്ങനെ പറയാൻ തോന്നിക്കാണും… പക്ഷേ അദ്ദേഹം മരിച്ച ശേഷം ഇന്നുവരെ മനസ്സിൽ ആ ഡയലോഗുണ്ട്… ഒരു പക്ഷെ അച്ഛന്റെ ശബ്ദവും മോടുലേഷനും അടക്കം ഇപ്പഴും ഓർത്തിരിക്കുന്ന ഒരേ ഒരു സംഭവം… അനിയത്തിമാർക്ക്‌ നല്ല വിദ്യാഭ്യാസം നൽകുക... അനിയന് സ്വന്തം ഇഷ്ടപ്രകാരം സന്തോഷമായി ജീവിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുക… കഴിഞ്ഞ 5ആം തീയതി എന്റെ പിറന്നാളായിരുന്നു. പക്ഷേ ഇൗ വർഷം ഒരു പ്രത്യേകത കൂടി...

കിടിലൻ ബീഫ് റോസ്റ്റും ബീറ്റ്‌റൂട്ട് പച്ചടിയും

ലോകത്ത് എല്ലാവർക്കും ഓരോ "വലിയ ഇഷ്ടങ്ങൾ" ഉണ്ടാകും... ചിലപ്പോൾ ചിലരുടെ "വലിയ ഇഷ്ടങ്ങൾ" പരസ്പരം തണലാകും... ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നത് വെച്ച് നോക്കുമ്പോ അമ്മക്ക് പാചകം ഒരു വലിയ "വലിയ ഇഷ്ടമാണ്". പ്രത്യേകിച്ച് ഗുരു ഒന്നും പറയാനില്ലാതെയാണ് ഞാൻ എഡിറ്റിങ്ങും ഷൂട്ടിങ്ങും ഒക്കെ പഠിപ്പിച്ചത്... എന്റെയും വലിയ ഇഷ്ടങ്ങളിൽ ഇത് രണ്ടും ഉണ്ട്...  ഇപ്പൊ അമ്മയുടെ ഒരു പാചക-വാചക വീഡിയോ എടുത്ത് അത് അമ്മ തന്നെ കാണുന്നതും, അടുത്ത തവണ നമുക്ക് ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്നൊക്കെ പറയുന്നതും എന്റെ "വലിയ സന്തോഷങ്ങൾ" ആയി മാറുന്നുണ്ട്... എല്ലാവരും അവനവന്റെ ഉള്ളിലെ സൂപ്പർ താരോദയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയാണ്... ഞാനും അങ്ങനെ ആയിരുന്നു... പക്ഷേ, എല്ലാവരും താരങ്ങൾ ആവാനുള്ളവരല്ലല്ലോ... ചിലരൊക്കെ താരങ്ങളുടെ പിന്നിൽ നിൽക്കാനുള്ളവരാണ്... താരങ്ങളെ വളർത്തിയെടുക്കാൻ മെനക്കെടേണ്ടവരാണ്... I'm trying to present you "The SuperLady" I know...

How to make Kerala Style Duck Roast | Wh"En Amma Cooks"

how to make duck roast. kerala style cooking mother's recipe amma cooking duck fry roast curry

Kerala Fish Curry and Fry | Wh"En Amma" Cooks | Episode 01 | Full

സുജേടെ പാചകം സൂപ്പറാ… സുജചേച്ചി ഉണ്ടാക്കുന്ന മാങ്ങ അരച്ച് വെച്ച തേങ്ങാ ചമ്മന്തി… നിന്റമ്മെടെ കുക്കിങ് ഒരു രക്ഷേമില്ല… ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്… കേക്കാൻ നല്ല രസമാണ്, കഴിക്കാനും ടേസ്റ്റ് ആണ്… ഞാൻ ഇന്നുവരെ അംഗീകരിച്ചിട്ടില്ല… അംഗീകരിക്കുകയുമില്ല… (അങ്ങനെ അമ്മയെ അഹങ്കാരി ആക്കിയ മകനാവാൻ എനിക്ക് താല്പര്യമില്ല) അനിയൻ പഠിത്ത ആവിശ്യത്തിന് ക്യാമറ വാങ്ങിയപ്പോ മുതൽ ഇടക്കും തലക്കും നൈസ് ആയി ഒരാഗ്രഹം അവതരിപ്പിക്കാറുണ്ട്… “എന്റെ ഒരു കുക്കറി ഷോ എടുത്ത് ഫേസ്ബുക്കിൽ ഇഡ്റാ”... (അവൻ മെനക്കെട്ട്‌ വീഡിയോ എടുത്ത് ബാക്കിയായി) അപ്പോ ഇന്ന് ഞാൻ കരുതി എന്നാപ്പിന്നെ അതങ്ങാട് നടക്കട്ടെന്ന്… മീൻകറിയും മീൻ വറുത്തതും ചോറും… പക്ഷേ ഇൗ കുക്കറി ഷോ ബേയങ്കര ഡിഫ്രെന്റ് ആണ്… അമ്മ വക പാചകവും വാചകവും ഉണ്ട്… സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞ കുറെ കൗണ്ടറുകളും…