Skip to main content

സ്വാമി അയ്യപ്പനും ശ്രീ നാരായണ ഗുരുവും

"ദൈവദശകം" വഴി ഒന്ന് ആലോചിച്ചപ്പോൾ ഒരു ചിന്ത… (വായനേടെ ഓരോരോ പ്രാന്തുകൾ)
വ്രതമെടുത്ത് മലകയറി അയ്യപ്പനെ കാണുന്നവർക്ക് അദ്ദേഹം കൊടുക്കുന്ന ഒരേ ഒരു അഡ്വൈസ് "തത്വമസി" ആണ്...
നീ അന്വേഷിക്കുന്നത് നിന്നെ തന്നെയാണ്...
നീ തന്നെ ഈശ്വരൻ എങ്കിൽ ശബ്ദമുഖരിതമായ പ്രാർത്ഥനകളോ ഗന്ധപൂരിതമായ അന്തരീക്ഷമോ വാഗ്വാദങ്ങളുടെ അനാവശ്യതാപങ്ങളോ അല്ല പ്രാർത്ഥന. സമാധാനപരമായ അന്തരീക്ഷത്തിൽ നീ നിന്നെ തന്നെ കണ്ടെടുത്ത് സംവദിക്കുന്നതാണ്. നീ നിന്നെ കണ്ടെത്തുന്നത് നിന്റെ ഉള്ളിലെ എല്ലാമുള്ള എന്നാൽ ഒന്നുമില്ലാത്ത ഇൻഫിനിറ്റിയിൽ നിന്നാണ്.(ലാസ്റ്റ് പറഞ്ഞ ഡയലോഗ് വേറെ വിഷയമാണ്. പിന്നെയാവാം) അത്യന്തം ഏകാഗ്രതയിൽ മാത്രമാകാം നമുക്ക് നമ്മെ കണ്ടെത്താൻ ആവുക.
അപ്പോ, മലയ്ക്ക് പോയി സ്വാമിയേ കാണുന്നവന് കിട്ടുന്ന മെസ്സേജ് ആണ് തത്വമസി. ഒന്ന് ലളിതമായി പറഞ്ഞാൽ, “നീ ഇത്ര കാലവും അന്വേഷിച്ച നിന്റെ ദൈവം നീയാണ്. നീ നിന്നിലെ നിന്നെ കണ്ടെത്തൂ. സംവദിക്കാൻ ശ്രമിക്കൂ.”. സ്വാഭാവികമായും “ഇവിടെ കിടന്നു കറങ്ങിയിട്ട്‌ കാര്യമില്ല. നീ അന്വേഷിക്കുന്നത് നീ തന്നെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തണം” എന്ന് ഒരു സാധനം അന്വേഷിക്കുന്ന ആളോട് പറഞ്ഞാൽ (ആവിശ്യക്കാരന് ഭാഷ മനസ്സിലായാൽ) അയാൾ പിന്നെ അവിടെ കിടന്നു വട്ടം കറങ്ങില്ല. എന്നിട്ടും മനസ്സിലാവാത്ത ആളുകൾ വീണ്ടും വരും. വീണ്ടും വീണ്ടും വരുന്നവർ ഉണ്ടാകും. അവർക്ക് മനസ്സിലാവാത്ത കാര്യങ്ങൾ മറ്റൊരാൾക്ക് പകരാൻ പറ്റാത്തതിനാൽ അവർ തങ്ങളുടെ അതെ പ്രശ്നം അനുഭവിക്കുന്നവരെ കൂടി കൂടെ കൂട്ടും. കന്നി അയ്യപ്പന്മാർ വരും. അങ്ങനെ ആരും വരാത്ത കാലം, എല്ലാവരും തന്റെ ഉള്ളിലെ താനാകുന്ന ഈശ്വരനെ കണ്ടെത്തുന്ന കാലം, കലികാലത്തിന്റെ അവസാനം എന്ന് കലിയുഗവരദൻ കാൽക്കുലേറ്റ് ചെയ്തിരിക്കണം. കാരണം നാമന്വേഷിക്കുന്ന പരമപ്രധാനമായ കാര്യം നമ്മുടെ കയ്യിൽ ഉള്ളപ്പോൾ എന്തിന് വാഗ്വാദങ്ങൾ.!? മോഷണം.!? തട്ടിപ്പ്.!? യുദ്ധം.!?
ആ കണ്ടെത്തുന്നതാണ് ഈശ്വരൻ. ആ വഴി കാണിക്കുന്നതാണ് മതം. ആ വിവരം അറിയിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവനാണ് മനുഷ്യൻ. ഗുരുദേവൻ പറഞ്ഞതും അതാവണം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. അവസാന വാക്ക് പലരും ഉപയോഗിച്ച് കാണാറില്ല. അത് തന്നെയാണ് ഇൗ ചിന്തയിലേക്ക് നയിച്ചതും. ആരാണ് ഗുരു ഉദ്ദേശിച്ച “മനുഷ്യൻ”!? ദളിതനു പ്രവേശനം നിഷേധിക്കപ്പട്ടിരുന്ന കാലത്ത് ഉന്നതജാതിക്കരന്റെ ക്ഷേത്രം നശിപ്പിക്കുകയോ അവനെ ആക്രമിക്കുകയോ ചെയ്ത, നക്‌സലോ ആധുനിക അക്രമ കമ്മ്യൂണിസ്റ്റോ സത്യാഗ്രഹ നെഗോഷിയേഷൻ കോൺഗ്രസോ ആയിരുന്നില്ല ഗുരു. അവരുടെ ക്ഷേത്രം അവർ വെച്ചോട്ടെ. നമുക്ക് നമ്മുടേതായ ഒന്ന് വേറെ ആവാം. മറ്റൊന്നിനെ ഹനിക്കാതെ നമ്മുടേതായ ഒന്നിനെ കണ്ടെത്തി പരിപാലിക്കാം. ഈഴവശിവ പ്രതിഷ്ഠ എന്നത് പ്രവർത്തിയിലൂടെ പറഞ്ഞ “തത്വമസി” തന്നെയല്ലേ.!?
NB: അവിടിപ്പോ സ്ത്രീകൾ കേറുന്നതുമായി ബന്ധപ്പെട്ട ഒരു സംസാരത്തിൽ “അത്ര ക**പ്പുള്ള സ്ത്രീകൾ മാത്രമേ ശീലങ്ങൾക്ക്‌ എതിരായി മലയ്ക്ക് പോകൂ” എന്ന കമന്റിനു പൊട്ടിച്ചിരിച്ച സുഹൃത്താണ് “ശബരിമലയിലെ തിക്കിലും തിരക്കിലും സ്ത്രീകളുടെ സംരക്ഷണത്തിന് ഒരു സാധ്യതയുമില്ല” എന്ന് ആകുലപ്പെട്ടത്.
കറതീർന്ന കമ്മ്യൂണിസ്റ്റുകൾ സങ്കികളായി മാറുന്ന അതിസുന്ദരനിമിഷങ്ങൾ.
ഇത്ര വിവരമില്ലാത്ത നിങ്ങളൊക്കെ വ്രതമെടുത്ത് പോകുന്ന സ്ഥലത്തേക്ക് സ്ത്രീകൾ പോകാതിരിക്കുന്നതാ നല്ലത്. അയ്യപ്പനും മാളികപ്പുറത്തമ്മയും കാത്തിരിക്കട്ടെ. മലകയറി തിരിച്ചു പോകുന്ന മനുഷ്യന്മാരുണ്ടാകുന്ന കാലം വരെ. ‌

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview