പെണ്ണിനെ തല്ലുന്ന പുരുഷനും ആനയെ തല്ലുന്ന പാപ്പാനും തമ്മിൽ കണക്ട് ചെയ്ത് ഒരു ഡയലോഗ് ഉണ്ട്. സത്യമാണത്. രണ്ട് സ്ഥലത്തും അടി കൊണ്ട് പേടിച്ചിരിക്കുന്നയാൾ സ്വന്തം ശക്തി തിരിച്ചറിയുന്ന നിമിഷം മറ്റെയാൾ അപ്രസക്തമാണ്. അതറിയാവുന്നതിനാൽ തന്നെയാണ് ഇൗ തല്ലലും പേടിപ്പിക്കലുമെല്ലാം... അതേപോലെ മകനും അച്ഛനും, ഒരാൾ മറ്റെയാളുടെ തുടർച്ചയാണ് എന്ന് പറഞ്ഞുവെക്കുന്ന രംഗം... എത്ര ഗംഭീര സിനിമയാണ്... കണ്ണൂരിൽ ആയിരുന്നപ്പോൾ കവിത തീയറ്ററിൽ ബാൽക്കണിയിൽ ഒറ്റക്കിരുന്നു കണ്ട പടം... ഒറ്റപ്പെട്ട കയ്യടികൾ അവിടെയുണ്ടായിരുന്ന സിനിമാ പ്രേമി ഞാൻ മാത്രമല്ല എന്നതിന്റെ തെളിവായിരുന്നു... മധുപാൽ സാർ സ്നേഹം... ബഹുമാനം... ലാൽ സാർ... ശ്വേത മേനോൻ എന്ന നടിയുടെ റേഞ്ച് ഉപയോഗപ്പെടുത്തിയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്... ഇൗ സിനിമക്ക് ഒടുവിൽ നിങ്ങളുടെ ഹൃദയത്തില് ഒരു ഒഴിമുറിക്കച്ചേരി നടക്കും... കാഴ്ചപ്പാടുകളുടെ... ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോ പറയാൻ തോന്നി 

Comments
Post a Comment