പാഠം ഓഫ് 2017
ഞാൻ ഒരു ആർജെയാണ്… ദാ മൈക്കിനെ വിട്ട് മ്മക്കൊരു പണിയും നടക്കില്ല… ജനുവരി മാസം രവിസാർന്‍റെ റൂമിൽ കേറി എനിക്ക് ഡിജിറ്റൽ ടീമിൽ നിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ കരുതിയത് ആർജെ ന്റെ മനസ്സിൽ ഉണ്ടല്ലോ മറ്റൊരു മേഖല കൂടി നന്നായി അറിഞ്ഞിരുന്നാൽ നല്ലതാണല്ലോ എന്നായിരുന്നു. അങ്ങനെ ജനുവരി 9ന് മൈക്കിന്റെ മുന്നിലിരുന്നത് അവസാനത്തെ കൊച്ചി സൂപ്പർ ഫാസ്റ്റ് ആയി.
ഗുണങ്ങൾ ഒരുപാടുണ്ടായി… വീഡിയോ എഡിറ്റിംഗ് ഉഷാറായി ചെയ്യും, ക്യാമറ കൈകാര്യം ചെയ്യും, പിന്നെ സോഷ്യൽ മീഡിയയിലെ അത്യാവശ്യം പരിപാടികളും പഠിച്ചു. ഇൗ യൂട്യൂബില് വൺ മില്ല്യൻ വ്യൂ നമ്മള് ചെയ്ത ഒരു വീഡിയോയ്ക്ക് കിട്ടുമ്പോ ഉള്ള ഒരിത് ഉണ്ടല്ലോ, അതനുഭവിക്കാൻ പറ്റി. പിന്നെ ഒരു ക്യാമറാമാൻ എന്ന് പറഞ്ഞു നമ്മള് ഒരു ടീമിൽ നിക്കുമ്പോ ഒരു പ്രത്യേകതരം മാൻ മാനേജ്മെന്റ് പഠിക്കും (ഇത് മനസ്സിലാവണ്ടവർക്ക് മനസ്സിലാവും) അതും പഠിച്ചു.
അങ്ങനെയങ്ങനെ ജോളിയായി പോകുമ്പോ നമ്മള് ഷൂട്ട് ചെയ്യണ പരിപാടിയിലെ ഗസ്റ്റും സാധാരണക്കാരും ഉണ്ണി എന്ന ആർജെയെ ഏഴെട്ട് മാസം കേൾക്കാതിരുന്നിട്ടും ഓർക്കുന്നുണ്ടെന്നും ആയാളെപ്പോ തിരിച്ചുവരുമെന്നു ചോദിക്കുന്നുണ്ടെന്നും ഒക്കെ നേരിട്ടും പലരായി പറഞ്ഞും ഒക്കെ അറിയുമ്പോ ഒരു വിഷമം… കാരണം കൊച്ചിയിൽ ആകെ ഓൺ എയർ ഉണ്ടായത് രണ്ടോ രണ്ടേകാലോ വർഷം മാത്രമാണ്. എന്നിട്ടിത്രയും പേർ ഇൗ പേരോർക്കുന്നത് വലിയ കാര്യമല്ലേ...
അതിലും വലിയ മറ്റൊരു സീനുണ്ട്… കഴിഞ്ഞ കുറെ കൊല്ലങ്ങളായി മനസ്സിനെ ട്രെയിൻ ചെയ്യിച്ചു വച്ചിരിക്കുന്ന ഒരു രീതിയുണ്ട്, പത്രത്തിലോ ടീവിയിലോ നേരിട്ടോ ഒക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യത്തെ, കേൾവിക്കാരന് ബോറടിക്കാത്ത രീതിയിൽ മനസ്സിലിട്ടു പ്രോസസ്സ് ചെയ്ത് അത് ഷോയ്ക്കിടെ പറഞ്ഞങ്ങ് പോകും. ഇതിങ്ങനെ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല, ഇത്തരം പറച്ചിലുകൾ ഒക്കെ നിക്കുമ്പോ മനസ്സിന് വല്ല്യ ബുദ്ധിമുട്ടാണ്. നമ്മള് മനുഷ്യമ്മാർക്ക് വേറെ ഒരു പ്രശ്നമുണ്ട്, കാര്യങ്ങളെയും ആളുകളെയും ഇവാലുവേറ്റ് ചെയ്യും. മൊത്തത്തിൽ ആളും പേരുമില്ലാത്ത ഊരിൽ അനുഭവപ്പെടുന്ന സൈലൻസിൻെറ ഒപ്പോസിറ്റ് ഇഫക്ട്. ഒന്നും പറയാൻ വേദിയില്ലാതാവുന്ന സീൻ. വേദികൾ എത്രയുണ്ടെങ്കിലും എന്റെ വേദി മൈക്കിന്റെ മുന്നിലാണ്. സ്റ്റുഡിയോയ്‌ക്കകത്താണ്.
പക്ഷേ ഇൗ 2017 അവസാനിക്കുമ്പോ ഞാൻ ഹാപ്പിയാണ്. ഡിസംബർ 25ന് തിരുവനന്തപുരത്ത് ആർജേ ഉണ്ണി വീണ്ടും സംസാരിച്ചു തുടങ്ങി. ഫ്രീക്വൻസിയും ടാഗ്‌ലൈനും മാറിയെന്ന് മാത്രം.
2017 എന്നെ പഠിപ്പിച്ച ഒരുപാട് പാഠങ്ങൾ ഉണ്ട്. പക്ഷേ അല്പം വേദനിപ്പിച്ച പാഠങ്ങൾ, മറക്കണം എന്ന് വെച്ചാലും മറന്നുപോകില്ല എന്നുറപ്പുള്ളത് കൊണ്ട്, ഇന്ന് സന്തോഷിക്കാൻ ദീ ഒരൊറ്റ കാര്യം മാത്രം…
ഞാൻ ഒരു ആർജേയാണ്…
ഹാപ്പീ ന്യൂ ഇയറ്ണ്ട്ട്ടാ...
Comments
Post a Comment