ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്… ഇന്നീ ദിവസം വരെ അച്ചനില്ലാത്ത കുറവ് ഞങ്ങളെ അറിയിക്കാതിരിക്കാൻ കഴിവിനുമപ്പുറം ശ്രമിക്കുന്നുണ്ട് അമ്മ. അവരോളം വലുതായി എനിക്കൊന്നുമില്ല… ഉണ്ടാവുകയുമില്ല… പക്ഷേ, എല്ലാ ആൺകുട്ടികളുടെയും ഒരു നായകപരിവേഷമുള്ള സ്വത്വമാണ് അച്ഛൻ. ഇടയ്ക്ക് എവിടെയൊക്കെയോ എനിക്ക് അച്ഛനെ മിസ്സ് ചെയ്തിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ…!? നിങ്ങൾക്ക് അമ്മയെ പോലെ കരുതൽ തരുന്ന ആരെയും അമ്മ എന്ന് വിളിക്കാം… സഹോദരങ്ങളെ പോലെ ഹൃദയം ചേർക്കുന്നവരെ ചേട്ടനോ ചേച്ചിയോ സൗകര്യം പോലെ എന്തും വിളിക്കാം… പക്ഷേ കൂട്ടിനില്ലാത്ത അച്ഛന്റെ കരുതലോ സ്നേഹമോ സാമീപ്യമോ നൽകുന്ന ആളെ അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല… എങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. അച്ഛൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്റെ തോളൊപ്പം പൊക്കമുള്ള ഒരാളായിരിക്കും… ഒരല്പം ഉരുണ്ട ശരീരപ്രകൃതി… എപ്പഴും വടിവൊത്ത വേഷം ധരിച്ച് പുറത്തിറങ്ങുള്ളു… അങ്ങനെയുള്ള, ആളുകളെ എനിക്കിഷ്ടമാണ്. അങ്ങനെ ഒരാളെ ഞാൻ തിരുവനതപുരത്ത് കണ്ടു… കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ “കാല” സിനിമ റിലീസ് ആകുന്ന ദിവസം. വടിവൊത്ത മനോഹരമായ വസ്ത്രം ധരിച്ച