Skip to main content

പറവ കണ്ടു പക്ഷേ...

പറവ കണ്ടു പക്ഷേ...
കണ്ടിട്ട് വേണമല്ലോ ഡയലോഗടിക്കാൻ...
1 . ഈ സിനിമയുടെ അരങ്ങിലെയും അണിയറയിലേയും മുസ്ലിം അതിപ്രസരത്തെക്കുറിച്ചു വേവലാതിപ്പെട്ട അലവലാതികളോട്.. സോറി, ഒന്ന് ഡീസന്റ് ആയിക്കോട്ടെ... സർട്ടിഫിക്കറ്റിലെ പിതാമഹനും മുൻപേ ജനിച്ച അത്ഭുതസന്താനങ്ങളേ... നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... പ്രേം നസിർ, മമ്മൂട്ടി, മാമുക്കോയ, ബഹദൂർ തുടങ്ങി സിനിമക്കായി മാറ്റി വെച്ച ചില ജന്മങ്ങളെ ഒഴിച്ച് നിർത്തിയാൽ മലയാളചലച്ചിത്ര ചരിത്രത്തിലെ വിരിമാറിൽ അഭിമാനസ്തംഭങ്ങളായ സിനിമകൾക്ക് പിന്നിലും മുന്നിലും നിന്ന മുസ്ലിം സാന്നിധ്യങ്ങൾ ഒന്നളക്കാമോ ? ഇതിൻഡ്യയാണ്. ഇവിടൊരുപാട് പേരുണ്ട്. കഴിവുള്ള ഒരു കൂട്ടമാളുകൾക്ക് സിനിമ എടുക്കാൻ അവകാശമുണ്ട്.അതിപ്പോ ജാതീം മതോം നോക്കി കാണുന്നവരെ ചവിട്ടിപുറത്താക്കാൻ വകുപ്പില്ലാത്തത് കൊണ്ട് നിങ്ങളൊക്കെ തത്കാലം ഇവിടെ തന്നെ ജീവിച്ചോ. വെറുതെ ഓവറായി ചൊറിഞ്ഞാൽ "അള്ളാണെ നല്ല ഇടിയിടിക്കും"
2 . നല്ല സിനിമ. ഓരോ പത്തോ ഇരുപതോ മിനിട്ടു കൂടുമ്പോ ഓരോ ഞെട്ടിപ്പൻ രംഗങ്ങൾ വരും. നല്ല എഡിറ്റിംഗ്. നല്ല കാമറ. നല്ല സംവിധാനം. മികച്ച കാസ്റ്റിങ്. മട്ടാഞ്ചേരിയെ ഒരുപാട് ഗ്ലോറിഫൈ ചെയ്യുകയോ ഒരുപാട് ചവിട്ടിതേക്കുകയോ ചെയ്യാതെ എല്ലാത്തരം മനുഷ്യരും ഇവിടുണ്ടെന്ന രീതിയിൽ ഒരുക്കിയ തിരക്കഥ. അതിമനോഹരമായ പശ്ചാത്തല സംഗീതം(കലക്കനാ കലക്കൻ). സൗബിനും ഭാസിയും. വാ തുറന്നാൽ പഴേ പടങ്ങളുടെ ആവർത്തനമാകുമോ എന്ന് ഭയന്ന് ഭാസിക്ക് ഡയലോഗ് കുറച്ചതോണ്ടാണോ എന്നറിയില്ല, രണ്ടു മച്ചാന്മാരും കലക്കി.ഒരുപക്ഷേ ദുൽക്കറിനെക്കാൾ ഒരുപാട് കിലോമീറ്ററുകൾ മുന്നിലായിരുന്നു രണ്ടാളും.
ആവശ്യമില്ലെങ്കിലും ഒരു ചെറിയെ താരതമ്യം.
ഇതിനു മുൻപ് വന്ന എല്ലാ കൊച്ചി-കഥ-പടങ്ങൾക്കും ഇടിയും വെട്ടും കുത്തും കൊലയും കഞ്ചാവും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു എങ്കിലും, നന്മയുടെ വെളിച്ചമായ ഒരു കഥാപാത്രമോ ഒരു ഉപകഥയോ ഉണ്ടാവാറുണ്ട്.ഫോർ ഉദാഹരണം, ബ്ലാക്ക് സിനിമയിൽ അത് ഷണ്മുഖന്റെ മകളായിരുന്നു. മിക്കവാറും ഇരുണ്ട വശങ്ങൾക്ക്‌ കൂടുതൽ നേരവും നന്മയുടെ വശങ്ങൾക്ക് ക്ളൈമാക്സിനോടടുത്തോ മറ്റോ ഒരല്പം നേരം മാറ്റി വെക്കുകയോ ആണ് ഇതുവരെയുള്ള രീതി. പറവയുടെ ഒഴുക്ക്/പറക്കൽ നേരെ വിപരീത ദിശയിലാണ്. പ്രതീക്ഷയുടെ തുരുത്തുകളാണ് ഇച്ചാപ്പിയും ഹസീബും. അവരിലൂടെ അറിയുന്ന/അറിയിക്കുന്ന മട്ടാഞ്ചേരിക്ക് അത്തറിന്റെ സുഗന്ധവും ബിരിയാണിച്ചെമ്പ് തുറക്കുമ്പോഴുള്ള മനം മയക്കുന്ന മണവും ഓടിയലച്ച കിതപ്പ് തരുന്ന ചിരിയുടെ സുഖവുമുണ്ട്.
ബീയിങ് നെഗറ്റിവ്.
മനോഹരമായി പറക്കുകയാണ് പറവ. പക്ഷെ മലയാള സിനിമ ഇന്ന് വരെ കാണാത്ത ഉജ്വലമായ മേക്കിങ്, ഒടുക്കത്തെ ഫീൽ എന്നൊക്കെയുള്ള ഡയലോഗുകൾ ഒത്തിരി കേട്ടതിന്റെ ആണോ എന്തോ, അത്രയൊന്നും തള്ളേണ്ടിയിരുന്നില്ല. ബൈജുവിനോടും തൊണ്ടിമുതലിനോടും മഹേഷിനോടും ഒക്കെ താരതമ്യം നടത്തലുകാരോട് വിയോജിപ്പ്. ക്ളീഷേകളിൽ നിന്ന് ഒത്തിരി മാറിയല്ല പറവയും പറക്കുന്നത്.
പക്ഷേ...
തീയറ്ററിൽ കുടുംബമായി കാണാവുന്ന നല്ല സിനിമകളിൽ ഒന്നാണ് പറവ. മേല്പറഞ്ഞത് എന്റെ മാത്രം അഭിപ്രായങ്ങളാണ്. ഒപ്പമുണ്ടായിരുന്ന കുട്ടികളും രക്ഷിതാക്കളും പൊട്ടിചിരിച്ച, ശ്വാസം പിടിച്ചിരുന്ന രംഗങ്ങളും ആവോളമുണ്ടായിരുന്ന സിനിമയാണ് പറവ.
വാൽപീസ്.
ഒരു കോളനിയിൽ താമസിച്ചിട്ടുണ്ടോ..?? ഒത്ത നടുക്കായോ വല്ലോം ഒരു കുഞ്ഞി ഗ്രൗണ്ട് സെറ്റപ്പ് ഉണ്ടാവും. മിക്കവാറും അവിടെയൊക്കെ തലങ്ങും വിലങ്ങും കയറ് കെട്ടിയാവും അപ്പുറവും ഇപ്പുറവും തുണികളൊക്കെ അമ്മമാർ വിരിച്ചിടുക. ഒളിച്ചുകളിക്കുമ്പോഴും ഓടിച്ചിട്ട് കളിക്കുമ്പോഴും ഇതിനൊക്കെ ഇടയിലൂടെ ഓടും. കഴുകിയതൊക്കെ ചളിയാക്കി ഓടിതിമിർത്തു കഴിയുമ്പോ നമ്മടേം കൂടെ ഓടുന്ന പിള്ളേർടേം വിയർപ്പും, അയയിൽ കിടക്കുന്ന തുണിയിലെ നനവും, പല സോപ്പുപൊടികളുടെ മണവുമൊക്കെ കലർന്ന് ഒരു ആമ്പിയൻസുണ്ട്(ഹൌ ഡിസ്‌ഗസ്റ്റിങ് എന്ന് തോന്നുന്നുണ്ടേൽ നമ്മൾ തമ്മിൽ ആശയപരമായും അനുഭവപരമായും അജഗജാന്തര വ്യത്യാസമുണ്ട്.). ആ ഓർമകളിലൂടെ ഒക്കെ ഞാനും കുറച്ചു ദൂരമൊക്കെ ഓടി. ഇച്ചാപ്പിയും ഹസീബും ഓടിച്ചു. പറവ പറക്കട്ടെ...

Comments

Popular posts from this blog

Top 10 Malayalam Songs of 2019 1st Quarter | Unni Vlogs

കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan