പാഠം ഓഫ് 2017 ഞാൻ ഒരു ആർജെയാണ്… ദാ മൈക്കിനെ വിട്ട് മ്മക്കൊരു പണിയും നടക്കില്ല… ജനുവരി മാസം രവിസാർന്‍റെ റൂമിൽ കേറി എനിക്ക് ഡിജിറ്റൽ ടീമിൽ നിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ കരുതിയത് ആർജെ ന്റെ മനസ്സിൽ ഉണ്ടല്ലോ മറ്റൊരു മേഖല കൂടി നന്നായി അറിഞ്ഞിരുന്നാൽ നല്ലതാണല്ലോ എന്നായിരുന്നു. അങ്ങനെ ജനുവരി 9ന് മൈക്കിന്റെ മുന്നിലിരുന്നത് അവസാനത്തെ കൊച്ചി സൂപ്പർ ഫാസ്റ്റ് ആയി. ഗുണങ്ങൾ ഒരുപാടുണ്ടായി… വീഡിയോ എഡിറ്റിംഗ് ഉഷാറായി ചെയ്യും, ക്യാമറ കൈകാര്യം ചെയ്യും, പിന്നെ സോഷ്യൽ മീഡിയയിലെ അത്യാവശ്യം പരിപാടികള ും പഠിച്ചു. ഇൗ യൂട്യൂബില് വൺ മില്ല്യൻ വ്യൂ നമ്മള് ചെയ്ത ഒരു വീഡിയോയ്ക്ക് കിട്ടുമ്പോ ഉള്ള ഒരിത് ഉണ്ടല്ലോ, അതനുഭവിക്കാൻ പറ്റി. പിന്നെ ഒരു ക്യാമറാമാൻ എന്ന് പറഞ്ഞു നമ്മള് ഒരു ടീമിൽ നിക്കുമ്പോ ഒരു പ്രത്യേകതരം മാൻ മാനേജ്മെന്റ് പഠിക്കും (ഇത് മനസ്സിലാവണ്ടവർക്ക് മനസ്സിലാവും) അതും പഠിച്ചു. അങ്ങനെയങ്ങനെ ജോളിയായി പോകുമ്പോ നമ്മള് ഷൂട്ട് ചെയ്യണ പരിപാടിയിലെ ഗസ്റ്റും സാധാരണക്കാരും ഉണ്ണി എന്ന ആർജെയെ ഏഴെട്ട് മാസം കേൾക്കാതിരുന്നിട്ടും ഓർക്കുന്നുണ്ടെന്നും ആയാളെപ്പോ തിരിച്ചുവരുമെന്നു ചോദിക്കുന്നുണ്ടെന്നും ഒക്കെ നേരിട്ടും