Skip to main content

ഞാന്‍ മാറി നില്‍ക്കുന്നു.അത്രേയുള്ളൂ.

കഴിഞ്ഞ ദിവസം ഉച്ചക്ക്, ഇടയ്ക്കിടെ ആഹാരം കഴിക്കുന്ന ഇടത്തേക്ക് "വാ പോകണ്ടേ ഫുഡ് കഴിക്കാം" എന്ന് പറഞ്ഞ സന്തോഷേട്ടനോടോ മറ്റോ ഞാനില്ല എന്ന് പറഞ്ഞു. കഴിഞ്ഞ തവണ പോയപ്പോ ആദ്യം നിന്ന എന്നെ ശ്രദ്ദിക്കാതെ അതിന് ശേഷം വന്നവര്‍ക്കൊകെ വിളമ്പി അവസാനം എന്നോട് ചോദിച്ചു എന്താ വേണ്ടതെന്ന്. ആദ്യം ഓര്‍ഡര്‍ ചെയ്തിട്ടിരിക്ക്യാ എന്നോര്‍ക്കണം. ഇങ്ങനെ സന്തോഷേട്ടനോട് കാരണം പറഞ്ഞു സ്കിപ്പ് ആയിക്കഴിഞ്ഞപ്പോ ഞാന്‍ തന്നെ ഓര്‍ത്തു. ഒരുവട്ടം, അതിപ്പോ വിളമ്പുന്നയാള്‍ക്ക് ഒരബദ്ധം പറ്റിയതിനെ ഞാനിത്ര കാര്യമായി എടുക്കുന്നതെന്തിനാ ?
കലൂര്‍ സെന്റ്‌ അഗസ്റ്റിന്‍ സ്കൂളിനടുത്ത് കനാലിനോട് ചേര്‍ന്ന് രണ്ട് സ്കൈലൈന്‍ ഫ്ലാറ്റുകളങ്ങനെ നിപ്പുണ്ട്. അതിലൊന്നിനോട് ചേര്‍ന്ന് ഞാനൊക്കെ ഒരു ആറാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പഠിക്കുന്ന കാലത്താണ് ബാബുച്ചേട്ടന്‍ കട തുടങ്ങുന്നത്. ഒരുപാട് ബിസിനസ്സുകളൊക്കെ ചെയ്തിട്ട് അവസാനം ഈ കടയിലേക്ക് എത്തിയതാണെന്നൊക്കെ ബാബുച്ചേട്ടന്‍ തന്നെ പറഞ്ഞുകേട്ട ഒരു ഓര്‍മയുണ്ട്. ഭാര്യയും മകളുമായി ഒരു കൊച്ചുകുടുംബം. എനിക്കാ മനുഷ്യനെ വലിയ ബഹുമാനമാണ്. ആ ചെറിയ കടയുടെ നാലുപുറവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നു തുടങ്ങിയപ്പോ കടയും കെട്ടിപ്പിടിച്ചിരിക്കാതെ കുടിവെള്ളത്തിന്റെ ഡിസ്ട്ട്രിബ്യൂഷനുമായി കളംമാറ്റിച്ചവിട്ടിയ അദ്ദേഹം ഇന്ന് നല്ല നിലയില്‍ അന്തസ്സായി ജീവിക്കുന്നു.
ബാബുച്ചേട്ടന്‍ കടതുടങ്ങുമ്പോ എന്‍റെ അച്ഛനൊക്കെ വല്യ ഉദ്യോഗമാണ്. കേരള ഫിനാന്‍സ് കോര്‍പറേഷനിലെ എ ജി എം എന്നൊക്കെ പറഞ്ഞാല്‍, ശോ... ബാബുച്ചേട്ടന് ഞങ്ങളെയും വലിയ കാര്യമായിരുന്നു. ഒരു മിട്ടായിക്ക് പകരം ഒരു ജാര്‍ നിറയെ മിട്ടായി, ഒരു പേനക്കോ പെന്‍സിലിനോ പകരം ഒരു സെറ്റ് ആയി വാങ്ങുക ഒക്കെ പതിവായിരുന്നു.(അതിന്‍റെയൊക്കെ ഗുണഭോക്താക്കള്‍ ഞങ്ങള്‍ മാത്രമല്ല, അതിനൊരു കഥ വേറെയുണ്ട്.) എന്തായാലും ബാബുച്ചേട്ടന് ഞങ്ങളെയും ഞങ്ങള്‍ക്ക് പുള്ളിയേയും വലിയ കാര്യമായിരുന്നു.
പെട്ടെന്നൊരു ദിവസം അച്ഛനങ്ങ് പോയി. അമ്മയും ഞങ്ങളും മാത്രം. സമ്പാദിക്കാന്‍ അറിയാതിരുന്ന, കിട്ടുന്നതെല്ലാം വീതം വെച്ച് കൊടുത്തിരുന്ന ആ മനുഷ്യന്‍റെ അക്കൌണ്ടില്‍ ഒരു പതിനായിരം രൂപ കഷ്ടി ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. മരിപ്പിന് വന്നവര്‍ ആശ്വസിപ്പിച്ചു, ചിലര്‍ സഹായിച്ചു.യാത്ര പറഞ്ഞ് പോയി. പണം തീര്‍ന്നുപോകുന്ന ഒന്നാണല്ലോ. ഇടയ്ക്കിടെ ആരെങ്കിലും സഹായിക്കുന്നതോക്കെയേ ഉള്ളു. കൃത്യമായ വരുമാനമുള്ള ഒരു ജോലി കണ്ടെത്താന്‍ അമ്മ കഷ്ട്ടപ്പെട്ടിരുന്ന സമയം. ബാബുച്ചേട്ടന്‍റെ കടയില്‍ നമുക്കൊരു പറ്റുബുക്കുണ്ട്. രണ്ട് മാസമൊക്കെ എടുക്കും അതിലെ പൈസയൊക്കെ ഒന്ന് സെറ്റില്‍ ആക്കാന്‍. അക്കാലത്തൊക്കെ കടയിലിരിക്കുന്ന ഓരോന്നിന്റെയും വില മനപ്പാഠമായിരുന്നു. അതനുസരിച്ച് കൃത്യം ആവിശ്യമുള്ളത് പറഞ്ഞ് വാങ്ങണമല്ലോ. ചില മാസങ്ങളില്‍ ബാബുച്ചേട്ടന്‍റെ മുഖമൊക്കെ മാറും. പറ്റുബുക്കിലെ താളുകള്‍ മറിയുന്നതല്ലാതെ അക്കൌണ്ട് സെറ്റിലാക്കുന്നില്ലല്ലോ. അദ്ദേഹത്തിനും ഒരു കുടുംബം പോറ്റാനുള്ളതല്ലേ. "കടവും കടത്തുംമേ കടവുമായാ ആ കട നടത്തിയിരുന്ന"തെന്നൊക്കെ എന്നോടും പറഞ്ഞിട്ടുണ്ട്. ആ സമയത്തൊക്കെ കടയില്‍ പോയി സാധനം വാങ്ങുന്നതൊക്കെ ഒരു കലയാണ്‌.
അമ്മ ഇന്നയിന്നതൊക്കെ വാങ്ങാന്‍ പറയും. കാശില്ലന്നും പറ്റുബുക്ക് കാണിക്കുമ്പോ ബാബുച്ചേട്ടന്‍ വല്ലതും പറയാന്‍ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ടും, നമ്മളായിട്ട് അതിലൊരു എഡിറ്റിംഗ് നടത്തും. "പൈസ, നീ പറഞ്ഞാ മതി നാളെ തരുമെന്ന്" ഇതന്നെ പറഞ്ഞ് പറഞ്ഞ് അമ്മ കടയില്‍ വിടും. അവിടെ ചെല്ലുമ്പോ ഒരു മൂന്നാല് ആള് കാണും. ഏറ്റവും ബാക്കില്‍ നിക്കും. പിന്നെയും ആരേലും വന്നാല്‍ അവരെയും മുന്നോട്ട് വിടും. അവസാനം ആരും കടയില്‍ ഇല്ലാത്ത ഗ്യാപ്പ് വരുമ്പോ ഈ ബുക്ക് അങ്ങാട് കൊടുക്കും. ഒരു നോട്ടമുണ്ട് മോനേ...
സത്യം പറയട്ടെ ദൈവത്തെ പോലും ഞാന്‍ ശപിച്ചിട്ടുണ്ട്. "അതേ, പൈസ തരാതെ കാര്യം നടക്കൂല്ലട്ടാ", ഒരിക്കല്‍ ബാബുച്ചേട്ടന്‍ പറഞ്ഞു. അന്നേരം ആരോ ഒരാള്‍ ഉണ്ടായിരുന്നു കടയില്‍. നിന്ന നിപ്പില്‍ മരിച്ചു പോയ ഒരു നിമിഷം. അതേ ബാബുച്ചേട്ടന്‍ പിന്നെ സാധനങ്ങള്‍ ഒക്കെ തരികയും ചെയ്തു. ഒരുപരിധിവരെ ഇന്നാലോചിക്കുമ്പോള്‍ കാശായോ കൈസഹായമായോ ഒന്നും ചെയ്തിട്ടില്ലെങ്കിലും ബാബുച്ചേട്ടന്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പലരും കളിയായി ചോദിക്കുന്ന പോലെ, ഞാന്‍ എന്നെങ്കിലും ഒരു ആത്മകഥ എഴുതിയാല്‍ ബാബുച്ചേട്ടന്‍ ഒരധ്യായം ആയിരിക്കും.
അപ്പൊ പറഞ്ഞ് വന്നത് കയ്യില്‍ പണമില്ലാത്തതിന്‍റെ പേരില്‍ അന്നും പിന്നീടും പലയിടങ്ങളിലും തലതാഴ്ത്തിയും നാണിച്ചും പിന്നില്‍ നിന്നിട്ടുണ്ട്(മുന്നിലേക്ക് നീങ്ങി നില്‍ക്കാന്‍ സഹായിച്ച ഒരുപാട് പേരുണ്ട് പക്ഷേ ജീവിതം അങ്ങനെയൊക്കെ ആണ്). ഇന്നത് അത്യാവിശ്യത്തിനുണ്ടായിട്ടും, അത് കൊടുത്തിട്ടും, മുന്‍വരിയില്‍ നിക്കുമ്പോ പിന്നിലേക്ക് തള്ളിമാറ്റുന്ന പരിപാടി ഉള്‍ക്കൊള്ളാന്‍ പറ്റില്ല. അതിനാരെയും കുറ്റപ്പെടുത്തുന്നൊന്നുമില്ല. അംഗീകരിക്കാനാവില്ല. ഞാന്‍ മാറി നില്‍ക്കുന്നു.അത്രേയുള്ളൂ.

Comments

Popular posts from this blog

Top 10 Malayalam Songs of 2019 1st Quarter | Unni Vlogs

കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Raastha Review | Unni Vlogs Cinephile

Raastha Review | Unni Vlogs Cinephile #unnivlogs #unnivlogscinephile #unnivlog #unnivlogsreview #raastha #aneeshanwar #sarjanokhalid #anaghanarayanan