പ്രിയപ്പെട്ട ബാലുച്ചേട്ടാ... അങ്ങനെ വിളിക്കാൻ മാത്രം പരിചയമോ ബന്ധമോ, എന്തിനു നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷെ നിങ്ങളുടെ വയലിൻ കേട്ട് വളർന്ന കേരളത്തിലെ മറ്റേതൊരാളും വിളിക്കുന്ന പോലെ എനിക്കും അവകാശമുണ്ട്. "എൻ നെഞ്ചിലേ" എന്ന് തുടങ്ങുന്ന പാട്ടും "നോ നോ ടെൻഷൻ" എന്ന പാട്ടുമൊക്കെയാണ് ഈ ചേട്ടൻ കൊള്ളാമല്ലോ എന്നാദ്യം തോന്നിപ്പിച്ചത്. പിന്നെ ഏതെക്കെയോ സ്റ്റേജ് ഷോകളിൽ നിങ്ങളെങ്ങനെ ഒറ്റയാനെ പോലെ കാണികളെ കയ്യിലെടുത്തമ്മാനമാടുമ്പോ കൊതിച്ചിട്ടുണ്ട്... ആദ്യമായി ജോലിക്ക് ഇന്റർവ്യൂന് പോയപ്പോ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചു. "ഏറ്റവും പ്രൗഢമായ ഒരു സ്റ്റേജിൽ എന്നെക്കാണാൻ, എന്റെ പെർഫോമൻസ് കാണാൻ മാത്രം നോക്കിയിരിക്കുന്ന ഒരു വലിയ പുരുഷാരത്തെ ഒരിക്കൽ അഭിസംബോധന ചെയ്യണം... നീലയും വയലറ്റും ഓറഞ്ചും ബാക്ക്ഗ്രൗണ്ട് ലൈറ്റുകൾ തിളങ്ങുന്ന വേദിയിൽ... ആ സ്പോട്ടിൽ തട്ടിപ്പോയാലും ഞാൻ ഹാപ്പിയാണ് സാറേ" എന്നാണ് അന്ന് മറുപടി കൊടുത്തത്. ബാലുച്ചേട്ടാ, നിങ്ങളെയൊക്കെ കണ്ടു കേട്ട് കൊതിച്ചു വളർന്നത് കൊണ്ടാവും അന്നിത് പറയുമ്പോ ഞാൻ പറയുന്നത് ഒരു അഹങ്കാരമായോ അതിമോഹമായോ തോന്നാഞ്ഞത്. ഞാൻ ഉപയോഗി