"ഇൗ സോഷ്യൽ മീഡിയയിൽ കിടന്നു കുരച്ചിട്ടെന്ത് കാര്യം..!?" "ഹാഷ്ടാഗും പേരുകളും മാറുന്നു എന്നല്ലാതെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ട് ഒരു കാര്യോമില്ല" ഇത്തരം ചില ഡയലോഗുകൾ ഒരുപാട് കേട്ടു... എന്തായാലും (ജനുവിൻ ആയ കാര്യങ്ങളിൽ, ജനുവിൻ ആയ കാര്യങ്ങളിൽ മാത്രം) ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും. മറ്റുള്ളവരുടെ സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾ, എന്റെ വിവേചന ബുദ്ധിക്ക് ആവശ്യമാണ് എന്ന് തോന്നിയാൽ പ്രോത്സാഹിപ്പിക്കും... രണ്ടു കാരണങ്ങൾ കൊണ്ട്... (Pls നോട്ട്... ഹർത്താൽ നടത്തിയും ജനജീവിതം ദുസ്സഹമാക്കിയുമുള്ള ഒരു പ്രതിഷേധ രീതിയോടും എനിക്കൊരു തരത്തിലും മമത ഇല്ല. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് തെറ്റാണ് എന്ന് തോന്നിയാൽ പറയാം... തിരുത്തണം എന്ന് തോന്നിയാൽ/തിരിച്ചറിഞ്ഞാൽ തിരുത്താൻ തയ്യാറാണ്.) സോഷ്യൽ മീഡിയയിൽ പ്രതികരണം ഒരു ജോലിയാക്കി വംശീയ-വർഗീയ-സാംസ്കാരിക-വിഷം തുപ്പുന്നവരോടല്ല. ക്രിയാത്മകമായ വിമർശങ്ങൾ നടത്തുന്നവരോട്. ആകുലതകളെയും സെന്റിമെൻസിനെയും ചൂഷണം ചെയ്യുകയല്ല, ഇനിയെന്ത് എന്ന ചിന്തയാണ് ആവിശ്യം. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ