കഴിഞ്ഞ ദിവസം ഉച്ചക്ക്, ഇടയ്ക്കിടെ ആഹാരം കഴിക്കുന്ന ഇടത്തേക്ക് "വാ പോകണ്ടേ ഫുഡ് കഴിക്കാം" എന്ന് പറഞ്ഞ സന്തോഷേട്ടനോടോ മറ്റോ ഞാനില്ല എന്ന് പറഞ്ഞു. കഴിഞ്ഞ തവണ പോയപ്പോ ആദ്യം നിന്ന എന്നെ ശ്രദ്ദിക്കാതെ അതിന് ശേഷം വന്നവര്‍ക്കൊകെ വിളമ്പി അവസാനം എന്നോട് ചോദിച്ചു എന്താ വേണ്ടതെന്ന്. ആദ്യം ഓര്‍ഡര്‍ ചെയ്തിട്ടിരിക്ക്യാ എന്നോര്‍ക്കണം. ഇങ്ങനെ സന്തോഷേട്ടനോട് കാരണം പറഞ്ഞു സ്കിപ്പ് ആയിക്കഴിഞ്ഞപ്പോ ഞാന്‍ തന്നെ ഓര്‍ത്തു. ഒരുവട്ടം, അതിപ്പോ വിളമ്പുന്നയാള്‍ക്ക് ഒരബദ്ധം പറ്റിയതിനെ ഞാനിത്ര കാര്യമായി എടുക്കുന്നതെന്തിനാ ? കലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്കൂളിനടുത്ത് കനാലിനോട് ചേര്‍ന്ന് രണ്ട് സ്കൈലൈന്‍ ഫ്ലാറ്റുകളങ്ങനെ നിപ്പുണ്ട്. അതിലൊന്നിനോട് ചേര്‍ന്ന് ഞാനൊക്കെ ഒരു ആറാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പഠിക്കുന്ന കാലത്താണ് ബാബുച്ചേട്ടന്‍ കട തുടങ്ങുന്നത്. ഒരുപാട് ബിസിനസ്സുകളൊക്കെ ചെയ്തിട്ട് അവസാനം ഈ കടയിലേക്ക് എത്തിയതാണെന്നൊക്കെ ബാബുച്ചേട്ടന്‍ തന്നെ പറഞ്ഞുകേട്ട ഒരു ഓര്‍മയുണ്ട്. ഭാര്യയും മകളുമായി ഒരു കൊച്ചുകുടുംബം. എനിക്കാ മനുഷ്യനെ വലിയ ബഹുമാനമാണ്. ആ ചെറിയ കടയുടെ നാലുപുറവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നു തുടങ്