കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം… സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട് ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി… ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ് തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ. പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അവ പ്രതീക്ഷിക്കുന്നു… 10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ) തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്… മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ പാട്ട് പകർന്നു തരുന്നുണ്ട്. കൊ
Comments
Post a Comment