കഴിഞ്ഞുപോവുന്ന നാല് മാസങ്ങൾ… 2019ന്റെ അദ്യപാദം…
സിനിമകൾ ഒരുപാട് ഇറങ്ങിയെങ്കിലും മലയാളത്തിൽ മനസിൽ
പതിഞ്ഞ "ഗംഭീരം" എന്ന ടാഗിന് അർഹത നേടിയത് കുമ്പളങ്ങി നൈറ്റ്‌സും
ഉയരെയും പരീക്ഷണ ചിത്രങ്ങൾ എന്ന പരിഗണനയിൽ
അതിരനും 9നും മാത്രമാണ്… ലൂസിഫർ താൽകാലിക ലഹരി തന്നെങ്കിലും
ഗംഭീരമായതായി തോന്നിയില്ല… മറ്റു ചിത്രങ്ങളും പല കാരണങ്ങൾ കൊണ്ട്
ശരാശരിയോ അതിൽ താഴെയോ ആയിപ്പോയി…
ഗാനങ്ങളിലേക്ക് വരുമ്പോൾ ടോപ് 5 എന്നൊരു കണക്കെടുക്കാൻ ആണ്
തുടങ്ങിയത് എങ്കിലും ടോപ് 10 വരെ എടുക്കാൻ ഉള്ള മനോഹരമായ പാട്ടുകൾ
ഉണ്ട് എന്ന് തോന്നി. കഴിഞ്ഞ 4 മാസത്തിൽ പുറത്ത് വന്ന സിനിമകളിലായി
കേട്ട പാട്ടുകളിൽ ആവർത്തനം വിരസത സൃഷ്ടിക്കാത്ത പത്ത് പാട്ടുകളാണ് ചുവടെ.
പലതും ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്.
നിങ്ങൾക്കും ഇൗ പട്ടികയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.
അവ പ്രതീക്ഷിക്കുന്നു…
10. തേൻ പനിമതിയെ (കോടതി സമക്ഷം ബാലൻ വക്കീൽ)
തുടക്കം മുതൽ അനുഭവിപ്പിക്കുന്ന പോസിറ്റീവ് വൈബ്…
മനോഹരമായ മിക്‌സിംഗ്… പാട്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ
ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ പോലെ തന്നെ ഗ്രാമാന്തരീക്ഷത്തെ
പാട്ട് പകർന്നു തരുന്നുണ്ട്. കൊതിപ്പിക്കുന്ന കൗതുകകമുള്ള എന്തോ
ഒന്ന് ഒളിപ്പിച്ച് വെച്ചിരിക്കുന്ന കുഞ്ഞിൻ്റെ കയ്യിലേക്ക് നോക്കുന്ന ഗൃഹാതുരത്വം
ഇൗ പാട്ടിലുണ്ട്…
https://youtu.be/W47PZOPsw5E
9. ഗർഭദിനം (കെ.ജി.എഫ്.)
തന്താനിനാനെ എന്ന് തുടങ്ങുന്ന വായ്ത്താരി(അങ്ങനെ വിളിക്കാമോ എന്നറിയില്ല)
കേൾക്കാൻ മാത്രം ആവർത്തിച്ച് കേട്ട പാട്ട്. അത് പകരുന്ന നോവുള്ള,
അമ്മയെന്ന വികാരത്തിൻ്റെ ശക്തിയാവാം സോഷ്യൽ മീഡിയയിലെ വീഡിയോ
പ്ലാറ്റ്ഫോമുകളിൽ ഇൗ പാട്ടിന് ഇത്രകണ്ട് സ്വീകാര്യത നൽകിയത്…
പാട്ടിൻ്റെ മുഴുവൻ ഭാഗത്തെയും ഓർകസ്ട്രേഷൻ എടുത്ത് പറയേണ്ട ഒന്നാണ്…
അതിശക്തമായ ഒരു വികാരത്തെയാണ് അത്രയില്ലെങ്കിലും ശക്തമായി തന്നെ
പാട്ട് പകരുന്നത്… നഷ്ടപ്പെട്ട ശൈശവത്തിലേക്ക് തിരികെപ്പോയി ആ വിരലുകളിൽ
മുറുക്കെപ്പിടിച്ച് കരയണം, എന്നെയും എൻ്റെ ബാല്യത്തെയും ഇൗ
വാത്സല്യത്തെയും കയ്യൊഴിയരുതെ എന്ന്…
https://youtu.be/VPBzwXNZq_0
8. മനസ്സുക്കുള്ളേ (മേരാ നാം ഷാജി)
ഒരു പുതിയ സംഗീത സംവിധായകനിൽ നിന്ന്
"ഞാനിനിയും ഇവിടെ തന്നെ കാണും" എന്നുള്ള പ്രഖ്യാപനം ആയി തോന്നി.
അതിഗംഭീരത്തിന്റെ ലിസ്റ്റിൽ ഇല്ലെങ്കിലും, ഷഫിൾ ചെയ്തിട്ട പ്ലേയ് ലിസ്‌റ്റിൽ
ഇൗ പാട്ട് മാറ്റാറില്ല…
https://youtu.be/69rhG46u7M0
7. ഈന്തോല (അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്)
പാട്ട് രക്ഷിച്ച ഒരുപാട് സിനിമകൾ ഉണ്ട്. ഇതും അങ്ങനെ തന്നെ ഒരു ഓർമ്മയാണ്.
സത്യം പറഞ്ഞാൽ 150% പ്രവചിക്കാവുന്ന പുതുമയുടെ ഒരു നനവുപോലുമില്ലാത്ത
അതി-ബോറടിയുടെ ക്ലൈമാക്സിൽ ഇൗ രസകരമായ പാട്ടില്ലായിരുന്നെങ്കിൽ
ഇതിൻ്റെ താളം തന്ന എനർജി ഇല്ലായിരുന്നെങ്കിൽ തീയറ്ററിൽ ഇരുന്ന് ശ്വാസം
മുട്ടിയേനെ… ഒരു കല്യാണത്തലേന്നു ഏറ്റവും ആഹ്ലാദവും സന്തോഷവും
ഒരുക്കങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തെ വരികൾ കൊണ്ടും താളം
കൊണ്ടും അതിമനോഹരമായി അവതരിപ്പിച്ച പാട്ട്… വളരെ റോ ആയ നാടൻ
കല്യാണ രാത്രി… ആഹ്… അന്തസ്സ്…
https://youtu.be/I-WVOnm5Bdw
6. ആരും കാണാതെ (അള്ള് രമേന്ദ്രൻ)
നിഷ്കളങ്കം എന്നങ്ങനെ തീർത്ത് വിളിക്കാൻ ഇല്ലെങ്കിലും വളരെ രസമുള്ള ഒരു
പട്ടാണ് എന്ന് തോന്നിയിട്ടുണ്ട്… പരമ്പരാഗത ഷാൻ റഹ്മാനിക് മേക്കിംഗ് ആണ്...
മിക്സിങ്… ആരും കാണാതെ എന്ന് തുടങ്ങിയങ്ങോട്ടുള്ള വരികൾക്കെല്ലാം വളരെ
നൈസ് ആയി പ്രണയത്തെ കമ്യൂണിക്കേറ്റ് ചെയ്യാനാവുന്നുണ്ട്… ബസിലും
ട്രെയിനിലും സൈഡ് സീറ്റിൽ ഇരുന്ന് ഭൂതത്തിലും ഭാവിയിലും നിങ്ങള് തന്നെ
നായകനോ നായികയോ ആയി സ്വപ്നം കാണുന്ന ശീലം ഉണ്ടെങ്കിൽ ദങ്ങനെ തന്നെ
ഇരുന്ന് കാണാവുന്ന സ്വപ്നങ്ങൾ ഇൗ പാട്ടിൻ്റെ എംപി 3 ഫോർമാറ്റിൽ ഉണ്ട്
(ഫോർമാറ്റ് ഏതായാലും കുഴപ്പമില്ല)
https://youtu.be/0QY5Cd8M1Yg
5. മെല്ലെ മെല്ലെ (ജൂൺ)
അഴകുള്ള പാട്ട്… പതുക്കെ തുടങ്ങി എന്നാൽ ഒരു പൂച്ചക്കുഞ്ഞു കണ്ണ്
തുറന്നുവരുന്നത് കാണുന്ന കൗതുകം ഓരോ കേൾവിയിലും നിറക്കുന്ന പാട്ട്…
മനോഹരമായ അറേഞ്ചിംഗ് ആണ്… അമൃത സുരേഷിൻ്റെ ശബ്ദം അത്രക്ക്
മനോഹരമാണ് ഇൗ പാട്ടിൽ… സിനിമ ആവിശ്യപ്പെടുന്ന ക്യൂട്ട്‌നസ് ഉള്ള പാട്ട്…
വരികളിൽ കോംപ്ലികേഷനുകൾ ഇല്ല. കാരണം ഇതൊരു പ്ലസ് ടൂക്കാരിയുടെ
പ്രണയമാണ്… ഇൗ പാട്ടും കേട്ട്, രാത്രി ഇങ്ങനെ കണ്ണടച്ച് കിടക്കണം ജൂണിലെ
ഒരു മഴ കൊള്ളാം...
https://youtu.be/21trvkzJecg
ഇനിയങ്ങോട്ടുള്ള നാല് പാട്ടുകൾ, നമ്പറിംഗ് ആവിശ്യമായത് കൊണ്ട് മാത്രം
ഇടുന്നതാണ്. ആവർത്തനം വിരസത സൃഷ്ടിക്കാത്തതല്ല, ആവർത്തനം
മനസാഗ്രഹിക്കുന്ന പാട്ടുകളാണ്…
4. ചെരാതുകൾ (കുമ്പളങ്ങി നൈറ്റ്‌സ്)
ഒരു പാട്ടിൻ്റെ അവസാനം കെട്ടുകൊണ്ടിരുന്ന നിങ്ങൾ ഇല്ലാതാവുന്നത്
അനുഭവിച്ചിട്ടുണ്ടോ..!?
ദേഷ്യവും സ്നേഹവും വെറുപ്പും അമർഷവും പ്രണയവും വിരഹവും
എന്നുവേണ്ട എല്ലാ വികാരങ്ങളുടെയും ആകെത്തുകയായ നിങ്ങളൊരു
പാട്ടിൻ്റെ അവസാനം ഇല്ല. അതിൻ്റെ ഹമ്മിങ്ങിൽ ഇല്ലാതാവുന്ന നിങ്ങളെ
ഇൗ പാട്ട് തരും… ശാന്തത… കുമ്പളങ്ങിയിലെ കായലിൻ്റെ ഓരത്തെ ഒരു
കൊച്ചുവീടിന്റെ മുറ്റത്ത് തവളകളും ചീവീടുകളും തീർക്കുന്ന ശബ്ദ കവചത്തിൽ
നിങ്ങളുടേതായ ഒരു ലോകത്ത്… നിങ്ങള് മാത്രം… ആ ഹമ്മിങ്ങിലേക്ക്
കാത് കൂർപ്പിക്കൂ…
https://youtu.be/kAP72G5R4H8
3. പവിഴമഴയേ (അതിരൻ)
ജീവാംശമായി കേട്ടപ്പോ തോന്നിയ അതേ ഇഷ്ടം. പ്രണയം നിറഞ്ഞു നിൽക്കുന്ന
ഗാനം… സാന്ധ്യ രാഗം, പവിഴമഴ, വെൺപനിമതി, മായാലാവണ്യം, സ്വരജതി,
ശ്യാമമേഘങ്ങൾ തുടങ്ങി കേൾക്കാൻ സുഖമുള്ള ഒരുപാട് വാക്കുകൾ… പ്രാസം…
മിക്സിംഗ്… മൊത്തത്തിൽ ഉള്ള അറേഞ്ച്മെന്റ്… സുഖമുള്ള കുറെ
ഇൻസ്‌ട്രുമെന്റ്സ്… "പ്രിയസമ്മതം മൂളുമോ" "കാലമാകുന്ന തോണിയിൽ നമ്മൾ"
എവിടെയൊക്കെയോ വല്ലാത്ത ഇഷ്ടം തോന്നി… എന്നാലും പഞ്ചിങ് ലൈൻ
തന്നെയാണ് ഏറ്റവും സുഖം… "പവിഴമഴയേ നീ പെയ്യുമോ"
https://youtu.be/ZCiDEc-QE5s
2. ഉയിരിൽ തോടും (കുമ്പളങ്ങി നൈറ്റ്സ്)
"ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമതിൽ"
ആഹാ..! പ്രണയം… കുമ്പളങ്ങിയിലെ എല്ലാ പാട്ടുകൾക്കും ഹൃദയത്തിൽ
ഒരിടമുണ്ട്. അറേഞ്ച്മെന്റും മിക്സിങ്ങും ഒന്നും ഒരു സ്കെയിലിന് മുകളിൽ
പോകാതെ, പ്രണയം അങ്ങനെയാണ്… പൂർണ്ണ സ്വാതന്ത്ര്യം ഒന്നുമില്ലെങ്കിലും
എല്ലാമുള്ള പോലെ ഒരു സുഖമുള്ള വരിഞ്ഞു മുറുക്കൽ… ഒത്തിരി ഞാൻ
പറയുന്നതിലും നല്ലത് പാട്ടൊന്നു ഓണാക്കി ഹെഡ്ഫോൺ വെച്ച് ടെറസിലോ
കുന്നിൻ മുകളിലോ ബാൽകണിയിലോ പോയി കാറ്റും കൊണ്ട് കേൾക്കൂ…
ഇതിൻ്റെ ഒരു പീക് ലെവൽ ആസ്വാദനം എന്നിലേക്കെത്തിയത് അത്തരം ഒരു
സ്പേസിലാണ്…
https://youtu.be/ZKhOs_Pc_7s
- നീ മുകിലോ (ഉയരെ)
ഇറങ്ങിയ അന്ന് മുതൽ പ്രിയപ്പെട്ട, ഇപ്പഴും ഹൃദയത്തില് എവിടെയോ കൊള്ളുന്ന
പാട്ട്. ഉയരെ എന്ന സിനിമ പ്രിയപ്പെട്ടതാവാൻ ഒരു ലോഡ് കാരണങ്ങൾ ഉണ്ട്.
പക്ഷേ ഇൗ പാട്ട് പ്രിയപെട്ടതാവാൻ ഒരു പ്രത്യേക കാരണം പറയാൻ ഇല്ല.
പാട്ടുകൾക്ക് ഒരു ഗ്രാഫ് ഉണ്ടാകില്ലെ… കയറ്റിറക്കങ്ങൾ… അതിൽ വികാരങ്ങളെ
കൊണ്ട് വരാൻ ആകുമ്പഴല്ലെ അത് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുക…
പ്രണയത്തിൻ്റെയും വിരഹത്തിന്റെയും നടുക്കൊരു സ്പെയ്സുണ്ട്…
കട്ട പ്രേമത്തിൻ്റെ സ്പെയ്സ്… അങ്ങോട്ട് കൂട്ടിക്കൊണ്ട് പോകാൻ വരികൾക്കും
ഈണത്തിനും സാധിക്കുന്നു എന്നതാവാം ഇൗ പാട്ടിനെ ഇത്രയധികം ഇഷ്ടപ്പെടാൻ
പ്രേരിപ്പിക്കുന്നത്…സിതാരയുടെ ശബ്ദം ഇൗ പാട്ടിന് കൊടുത്ത എക്സ്ട്രാ ഫീൽ
പറയാതിരിക്കാൻ വയ്യ… പാട്ടിങ്ങനെ ഒഴുകുകയാണ്… ഗദ്ഗദവും പുഞ്ചിരിയും
ഒരുപോലെ തട്ടിത്തടഞ്ഞ്…
ആഹാ…
ഗോപീ സുന്ദർ… റഫീക് അഹമ്മദ്… നൂറെണ്ണമൊന്നും വേണ്ട… ഇടക്കിങ്ങനെ
ഓരോന്ന്… തീർന്നു കഴിയുമ്പോ എന്തോ കേൾക്കാൻ വിട്ടുപോയി, എന്നിൽ നിന്ന്
എന്തോ നഷ്ടപ്പെട്ടു എന്ന് തോന്നി വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരുപിടി
ഗാനങ്ങൾ…
https://youtu.be/7lA2orcvuDs
10 പേരുള്ള ഗ്രൂപ്പിൽ 10 ഇഷ്ടങ്ങളാവും, പ്രത്യേകിച്ച് പാട്ടിൻ്റെ കാര്യത്തിൽ…
നിങ്ങളുടെ 10 പ്രിയപ്പെട്ട ഗാനങ്ങൾ (2019ന്‍റെ ആദ്യപാദത്തിൽ ഇറങ്ങിയവ)
ഏതൊക്കെയാണ്..!!?
Facebook : https://www.facebook.com/unnivlog
Link to My YouTube Channel : https://www.youtube.com/watch?v=yh7TXam7BnI
Blog : http://tastetraveltechwithunni.blogspot.com/
Comments
Post a Comment