വീട്ടിൽ ഞങ്ങൾ നാല് മക്കളാണ്. അതോണ്ട് പലഹാരങ്ങൾ മുന്നിൽ വന്നാൽ കൂടുതൽ കഴിക്കാൻ, സ്പീഡിൽ വായ് നിറയെ കഴിക്കുക എന്നതാണ് പണ്ടേയുള്ള ടെക്നിക്ക്. ഞായറാഴ്ചകളിൽ പൊതുവെ വൈകിട്ടത്തെ ചായക്ക് മിച്ചറും അമ്മേടെ കയ്യിൽ കാശുണ്ടെങ്കിൽ ചിപ്സുമൊക്കെ കാണും…അങ്ങനെ വായ് നിറയെ മിച്ചറും ചിപ്സും ഒക്കെ തള്ളിക്കേറ്റിയിട്ട് ഒരൊന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞാൽ തണുത്ത് പോകാവുന്ന ചായേം കുടിച്ചോണ്ട് കണ്ട സിനിമകൾ ഉണ്ട്… അതിൽ സൂപ്പർ താരങ്ങളെ കണ്ട ഓർമയില്ല… ജഗദീഷും സിദ്ധിക്കും മുകേഷും പ്രേംകുമാറും ഇടക്കെപ്പോഴോ ജയറാ മും ദിലീപും ഒക്കെ നായകന്മാരായി വന്ന സിനിമകൾ… കാണുക ചിരിക്കുക എന്നതിനപ്പുറം കഥയൊന്നും നോക്കാതെ ചിരിച്ചു മരിച്ച സിനിമകൾ… ആദ്യമായി ആരാധന തോന്നുന്നത് കലാഭവൻ മണിയോട് മാത്രമാണ്. “പഞ്ചപാണ്ഡവന്മാർ” എന്ന സിനിമയിൽ മണിച്ചേട്ടൻ മരിക്കുന്ന സീനിൽ കരഞ്ഞിട്ടുണ്ട്… ഞങ്ങൾ പാലക്കാടുള്ളപ്പോൾ മണിച്ചേട്ടന്റെ പാട്ടില്ലാത്ത ഓട്ടോയും പാടാത്ത, വേഷമനുകരിക്കാത്ത ഒട്ടോക്കാരും ഇല്ലാരുന്നു… സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാൽ തമാശക്കാരായ ചില പുലികളുടെ പഞ്ച് ഡയലോഗും പെർഫോമൻസുമൊക്കെ മനസ്സിൽ അടിയുറച്ച് കിടപ്പുണ്ട്… അതിൽ ഇന്ദ്രൻസ് എന്ന നടന് ഒത്തിരി ക