Skip to main content

Posts

Showing posts from January, 2018

അരുവിയെപ്പറ്റി അരപ്പുറം

ന്നാ പിന്നെ ഞാനും അരുവിയെപ്പറ്റി അരപ്പുറം… റിവ്യൂ ഒന്നുമല്ല. ആസ്വാദകന്റെ മറുപടിയാണ്… 1. തൊലി വെളുത്ത നായിക ആയതോണ്ട് മാത്രമാണിത്രപേർ വല്യ ഡയലോഗടിക്കുന്നത് ഇതൊരു സാധാരണ പടമാണ് എന്ന ചില ജല്പനങ്ങൾക്ക്‌; പ്രമുഖ കളറുള്ള നടിമാർ അഭിനയിച്ച സിൽമകളിൽ പലതും പരാജയങ്ങളാണ്‌. കഥയാണ് കഥാപാത്രങ്ങളാണ് സംവിധാനമികവാണ് തിരക്കഥയുടെ കരുത്താണ് ടെക്നീഷ്യൻമാരുടെ ശരിയായ അധ്വാനമാണ് സിനിമയുടെ (നല്ല) വിജയം.   2. എന്തൊരു വെറുപ് പിക്കലാണ് അരുവി പോസ്റ്റുകൾ എന്ന് കമന്റുന്നവരോട്; ഇൗ സിൽമയെ കൊല്ലല്ലേ തല്ലല്ലേ എന്ന് പറഞ്ഞു പ്രമുഖ സിനിമകൾ പൊക്കിപ്പിടിച്ച് വരുന്ന പെയ്ഡും അൺപെയ്ഡുമായ ഊജ്ജ്വല പോസ്റ്റുകൾ ഞങ്ങളും സഹിക്കുന്നു ബ്രോസ്.. സോ മനസ്സിന് പിടിച്ച സിനിമയെപ്പറ്റി സംസാരിക്കാൻ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാൻ ഞങ്ങ പോസ്റ്റും. ഒഴുക്ക് നിലച്ചപ്പോൾ ആഴം കൂടിയ സൗന്ദര്യമാണരുവി. നമ്മളൊക്കെ ഓരോ അരുവികളാണ്. ഏതാണ്ട് ഒരിടത്ത് നിന്ന് ആരംഭിച്ച് കടലിൽ അവസാനിക്കുന്ന അരുവികൾ. ചിലവ സമതലത്തിലൂടെ ചിലവ മരുഭൂമിയിലൂടെ ചിലത് ഏറ്റവും മനോഹരമായ താഴ്‌വാരങ്ങളിലൂടെ. അരുവിയെപ്പോലെ, എന്നെപ്പോലെ ഒഴുകി തുടങ്ങിയ ഒരുപാട് പേര് ഉണ്ടെന്നതാണ് തുടക്കത്തിൽ തന്നെ